തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ പ്രേഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. പ്ലസ് ടു കാലത്തിന്‌റെ കഥ പറഞ്ഞെത്തിയ ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകാണ്. ഇതിനിടെ തണ്ണീര്‍ മത്തനിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ച മാത്യുവിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്.
അതിയായ മോഹം, ആത്മാര്‍ത്ഥത, ഭാഗ്യം ഇത് മൂന്നും ഒരുമിച്ചു സംഭവിച്ച അതുല്യ പ്രതിഭയാണ് മാത്യു എന്നാണ് അജു വര്‍ഗീസ് പറയുന്നത്. “ഞാന്‍ ഒരു താറാവിനെ വാങ്ങിക്കാന്‍ പോയതാ””എന്ന് പറഞ്ഞതാണ് ഏറ്റവും ചിരി ഉണര്‍ത്തിയതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റ്…
അതിതായ മോഹം, ആത്മാര്‍തഥാ, ഭാഗ്യം ഇത് മൂന്നും ഒരുമിച്ചു സംഭവിച്ച അതുല്യ പ്രതിഭ, മാത്യു. ആദ്യം കുമ്പളങ്ങി ഇപ്പോള്‍ തണ്ണീര്‍മത്തന്‍ പെരുത്തിഷ്ടം. കൂടെ വന്ന ഏവരും ഗംഭീരം. “”ഞാന്‍ ഒരു താറാവിനെ വാങ്ങിക്കാന്‍ പോയതാ””എന്ന് എന്ന് പറഞ്ഞത് ആണ് എന്നില്‍ ഏറ്റവും ചിരി ഉണര്‍ത്തിയ നിമിഷം. അത് ആണ് തിരക്കഥാകൃത്തെന്ന അറിവ് ഒരുപാട് സന്തോഷവും കൗതുകവും ഉണര്‍ത്തി. രവി പപ്പന്‍, അളിയാ യുവര്‍ ക്യാരിയര്‍ ബെസ്‌റ്. നന്ദി ഗിരീഷ് ജോമോന്‍ വിനീത് ഷമീര്‍, ഏവരും..