ഇന്നലെ നടന്ന ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്‌നൗ സൂപ്പർ ജയൻസ്റ്റിന് നാല് റൺസിന്റെ വിജയം. ഇതോടെ അടുപ്പിച്ച് രണ്ട് മത്സരങ്ങൾ പന്തിന്റെ കീഴിൽ വിജയിക്കാൻ ടീമിന് സാധിച്ചു. ലക്‌നൗവിന് വേണ്ടി മിച്ചൽ മാർഷ് (81) നിക്കോളാസ് പുരാൻ (87*) എന്നിവരുടെ ബലത്തിലാണ് ലക്‌നൗ കൂറ്റൻ സ്‌കോറിൽ എത്തിയത്.
എന്നാൽ മത്സരത്തിനിടയിൽ വീണ്ടും വിവാദമായി ലക്‌നൗ ബോളർ ദിഗ്‌വേഷ് സിംഗ്. ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം സുനിൽ നരൈന്റെ വിക്കറ്റ് വീഴ്ത്തിയപ്പോൾ ദിഗ്‌വേഷ് അഗ്രസിവ് സെലിബ്രേഷൻ വീണ്ടും നടത്തി. ഇത്തവണ കൈയിൽ എഴുതാതെ നിലത്താണ് സിഗ്നേച്ചർ സെലിബ്രേഷൻ നടത്തിയത്. ആദ്യ രണ്ട് മത്സരങ്ങളിലും ഇത്തരം സെലിബ്രേഷനുകൾ നടത്തിയപ്പോൾ ബിസിസിഐ ഫൈൻ ഈടാക്കിയിരുന്നു. എന്നിട്ടും താരം ഇത്തരം സെലിബ്രേഷനുകൾ നടത്തുകയാണ്. അദ്ദേഹത്തിന് നേരെ ആരാധകർ ട്രോൾ മഴ പെയ്യിക്കുകയാണ്.
238 റൺസ് ചെയ്‌സ് ചെയ്യാനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ആൻജിൻക്യ രഹാനെ (61) വെങ്കിടേഷ് ഐയ്യർ (45) റിങ്കു സിങ് (35*) എന്നിവർ മികച്ച പ്രകടനം നടത്തി. എന്നാൽ കൊൽക്കത്തയ്ക്ക് 234 റൺസ് നേടാനേ സാധിച്ചുള്ളൂ. അവസാനം വരെ നീണ്ടു നിന്ന പോരാട്ടത്തിലാണ് ലക്‌നൗ വിജയത്തിലെത്തിയത്.