'ഡെയ്ഞ്ചറസ് ഗസ്റ്റ് കമിംഗ്', സ്‌ക്രീനില്‍ തീ പാറിക്കാന്‍ മമ്മൂട്ടിയും അഖില്‍ അക്കിനേനിയും; 'ഏജന്റ്' ട്രെയ്‌ലര്‍

മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ത്രില്ലര്‍ ‘ഏജന്റ്’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ട്രെന്‍ഡിംഗ് ആകുന്നു. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ട്രെയ്‌ലര്‍ മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് നല്‍കുന്ന ചിത്രമാകും ഏജന്റ് എന്നാണ് ഉറപ്പ് നല്‍കുന്നത്.

മമ്മൂട്ടി റോ ചീഫ് കേണല്‍ മേജര്‍ മഹാദേവനായും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖില്‍ അക്കിനേനിയും എത്തുന്ന ചിത്രം പാന്‍ ബിഗ് ബജറ്റിലാണ് പൂര്‍ത്തിയായത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ സാക്ഷി വൈദ്യ ആണ് നായിക.

ചിത്രത്തിലെ ‘ദി ഗോഡ്’ എന്ന നിര്‍ണായക വേഷത്തില്‍ ഡിനോ മോറിയയുമുണ്ട്. അഖില്‍, ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഹിപ്പ് ഹോപ്പ് തമിഴ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റസൂല്‍ എല്ലൂരാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Read more

എഡിറ്റര്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ നവീന്‍ നൂലിയാണ്. കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ല. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പന്‍ മേക്കോവറാണ് അഖില്‍ അക്കിനേനി നടത്തിയിരിക്കുന്നത്.