അനൂപ് സത്യന് പിന്നാലെ അഖില്‍ സത്യനും സംവിധാന രംഗത്തേയ്ക്ക്. അഖില്‍ സത്യന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് ഫാസിലാണ് നായകന്‍. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മക്കളാണ് ഇരട്ട സഹോദരങ്ങളായ അനൂപും അഖിലും.
ഫുള്‍മൂണ്‍ സിനിമയ്ക്കു വേണ്ടി സേതു മണ്ണാര്‍ക്കാടാണു സിനിമ നിര്‍മ്മിക്കുന്നത്. നായിക പുതുമുഖമാകാനാണു സാധ്യത. ജനുവരിയില്‍ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തിന് ഗോവയും മുംബൈയും കേരളവുമാണ് ലൊക്കേഷനുകളാവുക.
Read more
നേരത്തെ അനൂപ് സത്യനും സുരേഷ് ഗോപി, ദുല്‍ഖര്‍, ശോഭന, കല്യാണി എന്നിവരെ അണിനിരത്തി അനൂപ് ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും അനൂപ് തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.