ലക്ഷ്മി ഗോപാലസ്വാമിക്ക് ദുല്‍ഖറിന്റെയും അമാലിന്റെയും സര്‍പ്രൈസ് സമ്മാനം; വീഡിയോ

ദുല്‍ഖര്‍ സല്‍മാനൊപ്പം പ്രവര്‍ത്തിച്ച സന്തോഷം പങ്കുവെച്ച് നടി ലക്ഷ്മി ഗോപാലസ്വാമി. ദുല്‍ഖറും ഭാര്യ അമാലും ചേര്‍ന്ന് തന്ന സര്‍പ്രൈസ് സമ്മാനത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നത് പോലെ തന്നെ അദ്ദേഹം നിര്‍മ്മിക്കുന്ന സിനിമയില്‍ ജോലി ചെയ്യുന്നത് അതിലും ഊഷ്മളവും സന്തോഷവുമാണ് എന്ന് വ്യക്തമാക്കുകയാണ് താരം.

“”ആ ചിന്തനീയമായ കുറിപ്പിനൊപ്പം ഏറ്റവും മനോഹരമായ സമ്മാനം നല്‍കിയ പ്രിയപ്പെട്ട ദുല്‍ഖറിനും അമാലിനും നന്ദി..ഹൃദയസ്പര്‍ശിയായ ദമ്പതികളോട് വളരെയധികം സ്‌നേഹവും നന്ദിയും..ഇതെന്നെന്നും ഓര്‍മിക്കും..”” എന്നാണ് ലക്ഷ്മി കുറിച്ചിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി അഭിനയിക്കുന്നത്.

ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ഡയാന പെന്റി ആണ് നായിക. ദുല്‍ഖറിന്റെ വേഫയറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ദുല്‍ഖര്‍ ഇപ്പോള്‍. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ താരം എത്തുന്നത്. താരത്തിനൊപ്പമുള്ള ചിത്രങ്ങളും ലക്ഷ്മി പങ്കുവെച്ചിരുന്നു.

“”ദുല്‍ഖര്‍ സല്‍മാനൊപ്പം അദ്ദേഹം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. 20 വര്‍ഷം മുമ്പ് ഞാന്‍ അദ്ദേഹത്തിന്റെ അച്ഛനോടൊപ്പമാണ് അഭിനയ ജീവിതം ആരംഭിച്ചത്”” എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ലക്ഷ്മി ഗോപാലസ്വാമി കുറിച്ചത്.

View this post on Instagram

A post shared by Lakshmi Gopalaswamy (@gopalaswamylakshmi)

Read more