മൂന്ന് വര്‍ഷം കൂടി തന്നാല്‍ മതി, 'പുഷ്പ 3' വരും; പ്രഖ്യാപിച്ച് സംവിധായകന്‍, പോസ്റ്റുമായി റസൂല്‍ പൂക്കുട്ടിയും, പിന്നാലെ ഡിലീറ്റാക്കി

‘പുഷ്പ 2’ മാത്രമല്ല, ഓളം കെട്ടടങ്ങുന്നതിന് മുമ്പെ ‘പുഷ്പ 3’യും എത്തുമെന്ന് സംവിധായകന്‍ സുകുമാര്‍. ഹൈദരാബാദില്‍ ചിത്രത്തിന്റെ പ്രീ റിലീസിന് എത്തിയപ്പോഴായിരുന്നു സംവിധായകന്റെ പ്രഖ്യാപനം. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് സൗണ്ട് എഞ്ചിനീയറായ റസൂല്‍ പൂക്കൂട്ടി പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

”പുഷ്പ 3 എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പുഷ്പ 2വിന് വേണ്ടി നിങ്ങളുടെ ഹീറോയെ ഇതിനകം ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അദ്ദേഹം എനിക്കൊരു മൂന്ന് വര്‍ഷം കൂടി തന്നാല്‍, ഞാന്‍ അത് ചെയ്യും” എന്നായിരുന്നു സുകുമാര്‍ പറഞ്ഞത്. പുഷ്പ 2വിന്റെ അവസാന ഭാഗത്ത് പുഷ്പ 3 അനൗണ്‍സ്‌മെന്റ് ഉണ്ടാകുമെന്നാണ് വിവരം.

ഇതിനിടെയാണ് റസൂല്‍ പൂക്കുട്ടിയുടെ പോസ്റ്റും എത്തിയത്. പുഷ്പ 3 സൗണ്ട് മിക്സിങ് പൂര്‍ത്തിയായെന്നു വ്യക്തമാക്കിക്കൊണ്ട് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഒരു ചിത്രമാണ് റസൂല്‍ പൂക്കുട്ടി പുറത്തുവിട്ടത്. Pushpa 3: The Rampage എന്ന ടൈറ്റില്‍ വ്യക്തമായി ഫോട്ടോയില്‍ കാണാം. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഈ പോസ്റ്റ് റസൂല്‍ പൂക്കുട്ടി ഡിലീറ്റ് ചെയ്തു.

A still posted by Resul Pookutty.

ഡിലീറ്റ് ചെയ്തെങ്കിലും സ്‌ക്രീന്‍ ഷോട്ടുകളും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ അതിനോടകം പ്രചരിച്ചിരുന്നു. ആരാധകര്‍ അത് ഏറ്റെടുക്കുകയും ചെയ്തു. നേരത്തെ വിജയ് ദേവരകൊണ്ട പങ്കുവെച്ച ഒരു കുറിപ്പും പുഷ്പ 3യുടെ സൂചനകള്‍ നല്‍കുന്നതായിരുന്നു. പുഷ്പ സംവിധായകന്‍ സുകുമാറിനെ ജന്മദിനത്തില്‍ ആശംസിച്ചു കൊണ്ടാണ് വിജയ് പോസ്റ്റ് പങ്കുവച്ചത്.

Read more

ഈ പോസ്റ്റിലാണ് വിജയ് ദേവരകൊണ്ട പുഷ്പ 3യുടെ സൂചനകള്‍ നല്‍കിയത്. നിങ്ങള്‍ക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ കാത്തിരിക്കാന്‍ വയ്യ, 2021-ദി റൈസ്, 2022-ദി റൂള്‍, 2023- ദി റാംപേജ് എന്നിങ്ങനെയായിരുന്നു വിജയ് ദേവരകൊണ്ടയുടെ പോസ്റ്റ്. അതേസമയം, ഡിസംബര്‍ അഞ്ചിനാണ് പുഷ്പ 2വിന്റെ റിലീസ്.