ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയയെ 295 റൺസിനാണ് ഇന്ത്യ തോല്പിച്ചത്. ഓപ്പണർമാരായ യശസ്‌വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവർ ബാറ്റ് കൊണ്ടും, ജസ്പ്രീത് ബുംറ ബോൾ കൊണ്ടും ഓസ്‌ട്രേലിയൻ പടയെ തകർക്കുകയായിരുന്നു.
പെർത്തിൽ ഓസ്‌ട്രേലിയ ഭയക്കുന്ന താരം അത് ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയോ, ഓപണർ ബാറ്റ്‌സ്മാനായ യശസ്‌വി ജയ്‌സ്വാളിനെയോ അല്ല മറിച്ച് വിരാട് കൊഹ്‍ലിയെയാണ് എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്കൽ ക്ലാർക്ക്.
മൈക്കൽ ക്ലാർക്ക് പറയുന്നത് ഇങ്ങനെ:
“പെര്‍ത്തില്‍ ഓസ്ട്രേലിയ തോറ്റുവെന്നത് ശരിയാണ്, പക്ഷെ ആദ്യ ടെസ്റ്റില്‍ തന്നെ വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയെന്നതാണ് എന്നെ ഏറ്റവുമധികം ഭയപ്പെടുത്തുന്നത്. ഈ പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടാന്‍ പോകുന്ന താരം കോഹ്‌ലിയായിരിക്കും. ഫോമിലേക്ക് തിരിച്ചുവന്ന കോഹ്‌ലിയെ മറ്റേത് ക്രിക്കറ്റാരേക്കാളും ഭയക്കണം. അഡ്‌ലെയ്ഡില്‍ സീമിനെക്കാള്‍ കൂടുതല്‍ സ്വിംഗ് ബൗളര്‍മാര്‍ക്കാവും മികവ് കാട്ടാനാവുക. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുക ജസ്പ്രീത് ബുംറയാകും. ബുംറയല്ലാതെ മറ്റൊരു പേര് പറയാനാകുന്നില്ല. ബുംറ പ്രതിഭാസമാണ്” മൈക്കൽ ക്ലാർക്ക് പറഞ്ഞു.
Read more
ബോര്‍ഡര്‍ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം മത്സരമായ അഡ്‌ലൈഡ് ടെസ്റ്റ് ഡിസംബർ ആറ് മുതലാണ് ആരംഭിക്കുന്നത്. ഇന്ത്യൻ ടീമിലേക്ക് രോഹിത് ശർമ്മയും പരിക്ക് ഭേദമായ ശുഭ്മന്‍ ഗില്ലും മാത്രമായിരിക്കും പുതിയതായി വരുന്ന മാറ്റങ്ങൾ. ഓസീസ് നിരയിൽ പരിക്കേറ്റ പേസർ ഹാസിൽവുഡ് കളിക്കില്ല. ഹാസിൽവുഡിന് പകരം സ്‌കോട്ട് ബോളണ്ടിനെയാണ് ഓസ്‌ട്രേലിയ ഉൾപ്പെടുത്തിയത്.