അമല്‍നീരദ് മമ്മൂട്ടി ബിഗ് ബജറ്റ് സിനിമ വരുന്നു; ബിലാലോ ?

‘ബിഗ് ബി’യുടെ രണ്ടാം ഭാഗമായ ‘ബിലാലിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ സിനിമയുടെ മറ്റ് വിവരങ്ങള്‍ ഒന്നും പുറത്തു വന്നിരുന്നില്ല. ഇപ്പോള്‍ സംവധായകന്‍ അമല്‍ നീ?ര?ദിന്റെ അടുത്ത ‘ബിഗ്’ ബജറ്റ് ചിത്രം ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ കൂടി എത്തുമ്പോള്‍ അത് ‘ബിലാല്‍’ തന്നെയാകാമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഫ്രൈഡെ മാറ്റിനിയുടെ ട്വിറ്റര്‍ പേജിലാണ് അമല്‍ നീരദിന്റെ അടുത്ത ‘ബിഗ്’ ബജറ്റ് ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ സിനിമ ഏതാണ് എന്നോ മറ്റ് വിവരങ്ങളോ ട്വീറ്റിലില്ല. ഇതിന് നിരവധി പേരാണ് പ്രതികരണവുമായി എത്തുന്നത്.

ബിലാല്‍ ആണോ, ബിലാല്‍ സിനിമയുടെ കാര്യം എന്തായി, മമ്മൂട്ടി-ദുല്‍ഖര്‍, ഫഹദ് ഫാസില്‍ ചിത്രമാണോ, ബിലാല്‍ എപ്പോഴാണ് സംഭവിക്കുക, ഫാഫാ-ടൊവീനോ, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ടൊവീനോ ചിത്രമാണോ? എന്നിങ്ങനെ നീളുന്നു പ്രേക്ഷകരുടെ സംശങ്ങള്‍.

Read more

അമല്‍ നീരദിന്റെ മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വം’ വമ്പന്‍ വിജയമായപ്പോഴും പ്രേക്ഷകര്‍ ചോദിച്ചത് ഇനി ‘ബിലാല്‍’ എന്ന് വരും എന്നാണ്. ബിഗ് ബി സിനിമാസ്വദകര്‍ക്കുണ്ടാക്കിയ ഹൈപ്പ് തന്നെയാണ് രാണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന്റെ പ്രധാന കാരണം.