താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മ്മാതാക്കളുടെ നിലപാടിനോട് യോജിപ്പ് അറിയിച്ച് താരസംഘടനയായ അമ്മ. നിര്‍മ്മാതാക്കളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ താരങ്ങള്‍ക്ക് കത്തയച്ചു. പുതിയ സിനിമകളില്‍ അഭിനയിക്കുന്നതിന് തടസമില്ലെന്നും സംഘടന അറിയിച്ചു.
വ്യക്തിപരമായ കാര്യമാണ് പ്രതിഫലം. അത് നിര്‍മ്മാതാക്കളും താരങ്ങളുമാണ് തീരുമാനിക്കേണ്ടത്. അതൊരു നിശ്ചിത തുകയല്ല. വ്യക്തിപരമായ തീരുമാനമാണ് അതെന്നും സംഘടന. എന്നാല്‍ നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായ നിലപാട് എടുക്കണമെന്നാണ് താരങ്ങളോടുള്ള സംഘടനയുടെ ആവശ്യം.
കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി താരങ്ങളും സാങ്കേതിക വിദഗ്ധരും പ്രതിഫലം കുറക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. എന്നാല്‍ ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം നിര്‍മ്മാതാക്കള്‍ പരസ്യമായി ഉന്നയിച്ചത് അമ്മ സംഘടനയില്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു.
Read more
അതിനാല്‍ നിര്‍വാഹക സമിതി സംഘടന ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ഓണ്‍ലൈനായി യോഗം ചേര്‍ന്ന ശേഷമാണ് സംഘടന നിലപാടെടുത്തത്. പുതിയ ചിത്രങ്ങളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കരുതെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരായാണ് സംഘടനയുടെ നിലപാട്.