'ജോര്‍ജൂട്ടിക്ക് ഒപ്പം അളിയനും', ചിത്രം പങ്കുവെച്ച് അനീഷ്; കൂടുതല്‍ ചെറുപ്പമായെന്ന് ആരാധകര്‍

മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അനീഷ് ജി. മേനോന്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

“”വീണ്ടും അളിയന്റെ കൂടെ.. ലവ് യൂ ലാലേട്ട”” എന്ന ക്യാപ്ഷനോടെയാണ് അനീഷ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയന്റെ വേഷത്തിലാണ് അനീഷ് ജി. മേനോന്‍ എത്തിയത്. അളിയനും അളിയനും കൂടുതല്‍ ചെറുപ്പമായിട്ടുണ്ടെന്നാണ് പലരുടെയും പ്രതികരണം.

കോവിഡ് പ്രൊട്ടോക്കോളുകള്‍ എല്ലാം പാലിച്ചാണ് ജീത്തു ജോസഫ് ചിത്രം ദൃശ്യം 2വിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ചിത്രീകരണം തുടങ്ങിയത്. തൊടുപുഴയിലാണ് ഇപ്പോള്‍ ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more

ദൃശ്യത്തില്‍ അഭിനയിച്ച ഭൂരിഭാഗം അഭിനേതാക്കളും രണ്ടാം ഭാഗത്തില്‍ ഉണ്ടാവുമെന്നും ഒരുപാട് പുതിയ താരങ്ങളും അഭിനയിക്കുന്നുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുരളി ഗോപിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.