ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഹിന്ദിയിലും, ഭാസ്‌ക്കര പൊതുവാള്‍ ആയി അനില്‍ കപൂര്‍ എത്തും?

സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ഹിന്ദി റീമേക്കില്‍ അനില്‍ കപൂര്‍ നായകനാകും എന്ന് റിപ്പോര്‍ട്ടുകള്‍.

ഫെയ്ത്ത് ഫിലിംസ് പ്രൊഡക്ഷന്‍ ഹൗസ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ ഹിന്ദി റീമേക്ക് അവകാശം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹിന്ദിയില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രമായാണ് അനില്‍ കപൂര്‍ വേഷമിടുക. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ തമിഴ് റീമേക്കും ഒരുങ്ങുന്നുണ്ട്. ഗൂഗിള്‍ കുട്ടപ്പന്‍ എന്ന പേരിലാണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തത്. സുരാജ് അവതരിപ്പിച്ച അച്ഛന്റെ റോളില്‍ തമിഴിലെ ഹിറ്റ് സംവിധായകനും നടനുമായ കെ.എസ് രവി കുമാറാണ് എത്തുന്നത്.

Read more

ബി?ഗ് ബോസ് താരങ്ങളായ തര്‍ഷാനും ലോസ്ലിയയുമാണ് ചിത്രത്തലെ മറ്റ് താരങ്ങള്‍. മലയാളത്തില്‍ സൗബിന്‍ അവതരിപ്പിച്ച മകന്‍ കഥാപാത്രത്തെയാണ് തര്‍ഷാന്‍ തമിഴില്‍ അവതരിപ്പിക്കുന്നത്. യോ?ഗി ബാബുവും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.