നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു; ചിത്രങ്ങള്‍

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു. ലക്ഷ്മി രാജഗോപാല്‍ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം വ്യാഴാഴ്ച്ച നടന്നു. സെപ്റ്റംബര്‍ ഒന്നിന് ഗുരുവായൂര്‍ വച്ചാണ് വിവാഹം.

 സിനിമയെപ്പോലെ തന്നെ കൃഷിയെ സ്‌നേഹിക്കുന്ന അനൂപിന് വധുവായി വരുന്നതും കൃഷിയെ ഇഷ്ടപ്പെടുന്ന ലക്ഷ്മിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്കിലൂടെയാണ് അനൂപ് ചന്ദ്രന്‍ സിനിമയിയിലെത്തുന്നത്.

രഞ്ജിത്-മമ്മൂട്ടി ചിത്രം ബ്ലാക്കിലൂടെയാണ് അനൂപ് അഭിനയരംഗത്തെത്തുന്നത്. ക്ലാസ്മേറ്റ്സിലെ പഴങ്കഞ്ഞി എന്ന കഥാപാത്രമാണ് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്. രസതന്ത്രം, വിനോദയാത്ര, ഷേക്സ്പിയര്‍ എം എ മലയാളം, മിന്നാമിന്നിക്കൂട്ടം എന്നീ സിനിമകളിലും ശ്രദ്ധേയ റോളുകളിലെത്തി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സഖാവിന്റെ പ്രിയസഖിയിലാണ് അനൂപ് അവസാനമായി അഭിനയിച്ചത്.

 ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ളാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ പഴന്തുണി കോശി എന്ന കഥാപാത്രം താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. തുടര്‍ന്ന് അന്‍പതോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

സിനിമയെക്കാളുപരി കൃഷിയെ സ്‌നേഹിക്കുന്ന നടനാണ് അനൂപ്. തന്റെ താല്‍പര്യം പോലെ കൃഷിയെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെയാണ് വധുവായി ലഭിച്ചിരിക്കുന്നതെന്ന് അനൂപ് പറഞ്ഞു.

 സ്‌കൂൾ കാലം മുതൽ നാടകവേദികളിലെ സജീവ സാന്നിധ്യമായിരുന്നു അനൂപ്. നാടകവേദികളിൽനിന്നു സിനിമയിലേക്കെത്തി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സഖാവിന്റെ പ്രിയസഖിയിലാണ് അനൂപ് അവസാനമായി അഭിനയിച്ചത്.