'നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ?' എന്ന് കമന്റ്; മാസ് മറുപടി നല്‍കി അനു സിത്താര

പുതുതലമുറ നടിമാരില്‍ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക മനസില്‍ ചേക്കേറിയ നടിയാണ് അനു സിത്താര. ചെറിയ റോളുകളിലൂടെ വന്ന് നായികയായി മാറിയ താരം ഇന്ന് ഏറെ തിരക്കുള്ള നടിയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ അനു സിത്താര തന്റെ സിനിമാ വിശേഷങ്ങളും  ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഒരു പോസ്റ്റിനു താഴെ മോശം കമന്റുമായെത്തിയ വ്യക്തിക്ക് താരം നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

അനു സിത്താര പങ്കുവെച്ച ഒരു ചിത്രത്തിന് താഴെയാണ് ഒരാള്‍ പ്രകോപനപരമായ കമന്റുമായി എത്തിയത്. “നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ”” എന്നായിരുന്നു കമന്റ്. “നിന്നെപോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ കാലന്‍ എന്നെ വിളിക്കുവോ” എന്നായിരുന്നു അനു സിത്താരയുടെ മറുപടി.

https://www.instagram.com/p/B1Vvvz7ANDy/?utm_source=ig_web_copy_link

Read more

അനു സിത്താരയുടെ മാസ് മറുപടി എത്തിയതിന് പിന്നാലെ കമന്റ് ഡിലീറ്റ് ചെയ്ത് തടി തപ്പിയിരിക്കുകയാണ് കക്ഷി. കമന്റ് നോക്കിയെത്തിയ ആരാധകരോട് അനു സിത്താര തന്നെയാണ് കമന്റ് ഡിലീറ്റ് ചെയ്തിരിക്കുന്നു എന്ന വിവരം പങ്കുവെച്ചിരിക്കുന്നത്. അനു സിത്താരയുടെ കലക്കന്‍ മറുപടിയ്ക്ക് കൈയടിക്കുകയാണ് ആരാധകര്‍.