പൊലീസ് വേഷങ്ങള്‍ ചെയ്യുന്നില്ലെന്ന് തീരുമാനിച്ച രജനി ദര്‍ബാറില്‍ കമ്മീഷണറാകാന്‍ ഒരു കാരണമുണ്ട്; തുറന്നുപറഞ്ഞ് മുരുഗദോസ്

രജനികാന്ത് നായകനായി ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രമാണ് ദര്‍ബാര്‍. എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊണ്ണൂറുകളിലെ രജനികാന്തിനെ ചിത്രത്തില്‍ കാണാമെന്നാണ് എ എര്‍ മുരുഗദോസ് പറയുന്നു. പൊലീസ് വേഷങ്ങള്‍ ഇനി ചെയ്യുന്നില്ലെന്ന് തീരുമാനിച്ച് രജനികാന്ത് ദര്‍ബാറില്‍ പൊലീസ് കമ്മിഷണറായി അഭിനയിക്കാന്‍ സമ്മതിച്ചതിന്റെ കാരണവും എ ആര്‍ മുരുഗദോസ് പറയുന്നു.

മുണ്ട്രു മുഗം ഒഴികയെുള്ള അദ്ദേഹത്തിന്റെ പൊലീസ് വേഷങ്ങള്‍ വന്‍ ഹിറ്റായിരുന്നില്ല. അതുകൊണ്ടാകും രജനികാന്ത് സര്‍ അത്തരം വേഷങ്ങള്‍ വേണ്ടെന്നുവെച്ചത്. അദ്ദേഹത്തിന്റെ നിര്‍ഭാഗ്യം ദര്‍ബാറോടു കൂടി മാറ്റണം. എന്നില്‍ അദ്ദേഹത്തിന് വിശ്വാസവുമുണ്ടാകണം. അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ആയിട്ടാണ് അദ്ദേഹം ചിത്രത്തില്‍ അഭിനയിക്കുന്നത്. 90കളിലെ സ്‌റ്റൈലിഷ് രജനികാന്തിനെ ആരാധകര്‍ കണ്ടിട്ട് കുറെ നാളായി. ഒരു ആഘോഷം പോലെ രജനി സാറിന്റെ സിനിമ വന്നോ, ദര്‍ബാര്‍ ആരാധകരെ തൃപ്തിപ്പെടുത്തുമെന്നാണ് കരുതുന്നത്- എ ആര്‍ മുരുഗദോസ് പറയുന്നു.

നയന്‍താരയാണ് ചിത്രത്തിലെ നായിക. 1992ലായിരുന്നു രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തില്‍ അഭിനയിച്ചത്. പാണ്ഡ്യന്‍ എന്ന ചിത്രത്തിലായിരുന്നു രജനികാന്ത് പൊലീസ് ഓഫീസറായത്.