അലൻസിയർ ആർട്ടിസ്റ്റ് നമ്പൂതിരിയെ അപമാനിച്ചു, ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം; പരാതിയുമായി ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണവേദിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടന്‍ അലന്‍സിയറിനെതിരെ പരാതിയുമായി ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം. പരാമർശം പിൻവലിച്ച് മാപ്പ് പറയണം എന്ന് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവൻ പറഞ്ഞു.

മാപ്പ് പറയാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നും എന്നാവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ദേവൻ അലൻസിയർക്ക് വകീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. അടുത്തിടെയാണ് അലൻസിയർ പുരസ്ക്കാരവേദിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.

മികച്ച അഭിനേതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സെപ്ഷ്യല്‍ ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു ഇത്. പുരസ്‌കാര വിതരണ വേദിയില്‍ പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നാണ് മികച്ച അഭിനേതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സെപ്ഷ്യല്‍ ജൂറി പുരസ്‌കാരം നേടിയ അലന്‍സിയര്‍ പ്രസംഗത്തിനിടെ പറഞ്ഞത്.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുളള ശില്‍പ്പം വേണമെന്നുമാണ് അലന്‍സിയര്‍ ആവശ്യപ്പെട്ടു. ആണ്‍കരുത്തുള്ള പ്രതിമ നല്‍കുന്ന അന്ന് താന്‍ അഭിനയം നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. അതു മാത്രമല്ല സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് 25000 രൂപ നല്‍കി അപമാനിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു.

Read more

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്‌കാര വിതരണ വേദിയിലായിരുന്നു അലന്‍സിയറിന്റെ വിമര്‍ശനങ്ങള്‍. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങി പുരസ്‌കാരത്തിന് അര്‍ഹരായ 47 ചലച്ചിത്ര പ്രതിഭകള്‍ സന്നിഹിതരായ വേദിയിലായിരുന്നു വിവാദ പരാമര്‍ശം.