കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം അതിജീവനത്തിന്റെ പാതയിലേക്ക് നടന്‍ ബാല. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി. ഗുരുതരമായ കരള്‍രോഗത്തെ ുടര്‍ന്ന് ഒരു മാസം മുമ്പായിരുന്നു ബാലയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ബാലയ്ക്ക് വേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറി ബാല ആരോഗ്യം വീണ്ടെടുത്തു വരികയാണ് എന്നാണ് എലിസബത്ത് വീഡിയോയിലൂടെ അറിയിക്കുന്നത്.
എലിസബത്തിന്റെ വാക്കുകള്‍:
എല്ലാവര്‍ക്കും സുഖമാണെന്ന് വിചാരിക്കുന്നു. കഴിഞ്ഞ ഒന്നര രണ്ടു മാസമായി ടെന്‍ഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയത്. എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടായിരുന്നു. കുറേ പേര്‍ മെസേജ് അയച്ചും ഫോണ്‍ വിളിച്ചുമൊക്ക കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. പ്രാര്‍ഥനകള്‍ അറിയിച്ചിരുന്നു. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും ബാല ചേട്ടന്‍ ബെറ്റര്‍ ആയിട്ടുണ്ട്.
ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറി. ആരോഗ്യം വീണ്ടെടുത്തു വരികയാണ്. ഞാന്‍ ഇനി കുറച്ച് കാലം ലീവ് ആയിരിക്കും. വീട്ടില്‍ തന്നെ ആയിരിക്കും. രണ്ട് മാസമായി വീഡിയോകളൊന്നും തന്നെ ഞങ്ങള്‍ ചെയ്തിരുന്നില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള അപ്‌ഡേറ്റ്‌സ് മാത്രമാണ് ഫെയ്‌സ്ബുക്കിലും യുട്യൂബിലും ആയി കൊടുത്തു കൊണ്ടിരുന്നത്.
Read more
കുറച്ച് ഫോട്ടോസ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടയില്‍ ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്‌സറി വന്നിരുന്നു. ആശുപത്രിയില്‍ വച്ച് തന്നെ കേക്ക് കട്ടിങ്ങ് ഒക്കെ നടത്തി. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി. ഇനിയും നിങ്ങളുടെ പ്രാര്‍ഥന ആവശ്യമാണ്. മുമ്പുളള പോലെ തന്നെ വിഡിയോകള്‍ യൂട്യൂബ് ചാനലില്‍ പങ്കുവയ്ക്കുന്നതായിരിക്കും.