നടന്‍ ബാലു വര്‍ഗീസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. നടിയും മോഡലുമായ എലീന കാതറിനാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
എലീനയായിരുന്നു വിവാഹക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ മാസം എലീനയുടെ പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം ആരാധകരറിഞ്ഞത്.
https://www.instagram.com/p/B7wahzaHIO4/?utm_source=ig_web_copy_link
2019 ലെ തന്റെ സന്തോഷനിമിഷങ്ങള്‍ കോര്‍ത്തിണക്കി എലീന പങ്കുവച്ച സ്റ്റാറ്റസിലൂടെയാണ് ഇരുവരുടെയും വിവാഹനിശ്ചയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ദിലീപ് ചിത്രമായ ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിന്റെ ചെറുപ്പം അഭിനയിച്ചു കൊണ്ടാണ് ബാലു അഭിനയ രംഗത്തേക്ക് കടന്നു വന്നത്. തുടര്‍ന്ന് പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ് ലയര്‍, ഡാര്‍വിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, ചങ്ക്സ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നാല്‍പ്പതോളം ചിത്രങ്ങളില്‍ ബാലും അഭിനയിച്ചിട്ടുണ്ട്.
Read more
റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് സൗന്ദര്യ മത്സര വേദികളിലും മോഡലിംഗ് രംഗത്തും സജീവമായ ആളാണ് എലീന. അയാള്‍ ഞാനല്ല, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളില്‍ എലീന അഭിനയിച്ചിട്ടുണ്ട്.