ബാർബൻഹൈമറല്ല ഇത് മലയാള സിനിമയുടെ 'പ്രേമയുഗം'; ചിത്രങ്ങൾ വൈറൽ

കഴിഞ്ഞ വർഷം ആഗോള ബോക്സ്ഓഫീസിൽ  ഗംഭീര കളക്ഷൻ സൃഷ്ടിച്ച രണ്ട് സിനിമകളാണ് ക്രിസ്റ്റഫർ നോളന്റെ ‘ഓപ്പൺഹൈമറും’ ഗ്രേറ്റ ഗെർവിഗിന്റെ ബാർബിയും.  വ്യത്യസ്ത ഴോണറുകളിലുള്ള രണ്ട് ചിത്രങ്ങൾ ഒരേ സമയം റിലീസ് ചെയ്യുകയും രണ്ടിനും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടുകയും ചെയ്തതോടു കൂടി ‘ബാർബൻഹൈമർ’ എന്ന പേരിൽ രണ്ട് സിനിമകളും സോഷ്യൽ മീഡിയകളിൽ ചർച്ചയാവാൻ തുടങ്ങി.

Barbenheimer': Why the 'Barbie' vs 'Oppenhemier' phenomenon is a movie event for the ages - The Hindu

ഹോളിവുഡിന് വലിയ രീതിയിൽ സാമ്പത്തിക നേട്ടവും മറ്റും നേടികൊടുത്ത രണ്ട് സിനിമകൾ കൂടിയായിരുന്നു ബാർബിയും ഓപ്പഹൈമറും.കൂടാതെ  ഓസ്കർ നോമിനേഷനുകളിലും രണ്ട് ചിത്രങ്ങൾ മുൻപന്തിയിലാണ്.

Image

ഇപ്പോഴിതാ അത്തരത്തിൽ മലയാളത്തിൽ വ്യത്യസ്ത ഴോണറിലുള്ള രണ്ട് സിനിമകൾ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ‘പ്രേമലു’വും രാഹുൽ സദാശിവന്റെ ‘ഭ്രമയുഗവും’. രണ്ട് വ്യത്യസ്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ മലയാള സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. കളക്ഷനിലും ഇരു സിനിമകളും മികച്ച മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നത്.

Image

അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ‘പ്രേമയുഗം’ എന്ന പേരിൽ രണ്ട് സിനിമകളും ട്രെൻഡിങ് ആണ്. അതുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്.

Read more

നസ്ലെൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളായി റൊമാന്റിക്- കോമഡി ഴോണറിലെത്തിയ പ്രേമലു കുടുംബ പ്രേക്ഷകരും യുവാക്കളുമടക്കം ഏറ്റെടുത്തുകഴിഞ്ഞു. അതേസമയം മമ്മൂട്ടി ചിത്രം ഭ്രമയുഗം ഹൊറർ- മിസ്റ്ററി ഴോണറിലാണ് പുറത്തിറങ്ങിയത്. ചിത്രം ഇതിനോടകം 30 കോടിയോളം കളക്ഷൻ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.