‘ശക്തിമാന്‍’ ബിഗ് സ്‌ക്രീനിലേക്ക് എത്തിക്കാന്‍ ബേസില്‍ ജോസഫ്. മുകേഷ് ഖന്ന അവതരിപ്പിച്ച ശക്തിമാന്‍ കഥാപാത്രത്തെ ആധാരമാക്കി ബേസില്‍ ജോസഫ് സിനിമ ഒരുക്കും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബേസിലുമായി ശക്തിമാന്‍ ടീം ചര്‍ച്ചകള്‍ നടത്തുന്നതായാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹിന്ദി സിനിമയെ മാറ്റിമറിക്കാന്‍ കഴിവുള്ള ഒരു ഫ്രാഞ്ചൈസിയാണ് ശക്തിമാന്‍. അതിനാല്‍ തന്നെ സംവിധായകനെ തിരഞ്ഞെടുക്കുന്നതില്‍ ടീം വളരെ ശ്രദ്ധാലുവാണ്. അതുകൊണ്ട് ബേസിലിനെ തിരഞ്ഞെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ”ഇന്ത്യന്‍ സൂപ്പര്‍ഹീറോ സിനിമകളുടെ ലോകത്തെ നന്നായി അറിയാവുന്ന ബേസില്‍ ശക്തിമാന്റെ വലിയ ആരാധകനാണ്.”
”അദ്ദേഹം ശക്തിമാന്‍ ടീമിനെ ഒന്നിലധികം തവണ കാണുകയും സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റേതായ തിരക്കഥയുടെ വേര്‍ഷന്‍ നല്‍കാന്‍ നിര്‍മ്മാതാക്കള്‍ ബേസിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദി സിനിമയെ മാറ്റിമറിക്കാന്‍ കഴിവുള്ള ഒരു ഫ്രാഞ്ചൈസിയാണ് ശക്തിമാന്‍.”
”അതിനാല്‍ തന്നെ സംവിധായകനെ തിരഞ്ഞെടുക്കുന്നതില്‍ ടീം വളരെ ശ്രദ്ധാലുവാണ്. മുകേഷ് ഖന്ന ഈ കഥാപാത്രത്തെ എല്ലാവര്‍ക്കും സുപരിചിതനാക്കി. പല മുന്‍നിര സംവിധായകരുമായി അവര്‍ സംസാരിച്ചിരുന്നു, ബേസിലിനാണ് മുന്‍ഗണന. എല്ലാ ചര്‍ച്ചകള്‍ക്കും നല്ല പ്രതികരണം ലഭിക്കുന്നുണ്ട്” എന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Read more
മൂന്ന് ഭാഗങ്ങളായിട്ടാവും സിനിമ പുറത്തിറങ്ങുക. മുകേഷ് ഖന്നയുടെ ഭീഷ്മം ഇന്റര്‍നാഷണലും ബ്രേവിങ് തോട്ട്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്‍വീര്‍ സിങ് ശക്തിമാന്‍ ആകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുകേഷ് ഖന്നയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.