വീണ്ടും ഞെട്ടിക്കാന്‍ അനുഷ്‌ക്ക: ഭാഗമതി ടീസര്‍

അനുഷ്‌ക്കാ ശര്‍മ്മ കേന്ദ്രകഥാപാത്രമാകുന്ന ഹൊറര്‍ ചിത്രം ഭാഗമതിയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജി. അശോകാണ്.

ബാഹുബലി എന്ന ബ്രഹ്മാണ്ട സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അനുഷ്‌ക്ക പ്രധാന റോളിലെത്തുന്ന ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. ഭിത്തിയിലേക്ക് സ്വന്തം കൈ ചേര്‍ത്ത് ആണിയടിക്കുന്ന രംഗമുണ്ട് ടീസറില്‍. ചോരചീറ്റുന്ന സീന്‍ ഭയപ്പെടുത്തുന്നില്ലെങ്കിലും ആകാംക്ഷ ഉയര്‍ത്തുന്നുണ്ട്. എന്തായിരിക്കും സിനിമയുടെ കഥ എന്നത് സംബന്ധിച്ച സൂചനകളില്ലാത്തതിനാല്‍ പ്രതികാരമാണോ, രക്ഷപ്പെടലാണോ എന്ന ആകാംക്ഷയാണ് പ്രേക്ഷകരില്‍ സൃഷ്ടിക്കുന്നത്.

Read more

അനുഷ്‌ക്ക, ഉണ്ണി, ജയറാം, ആശാ ശരത്ത്, പ്രഭാസ് ശ്രീനു, ധന്‍രാജ്, മുരളി ശര്‍മ്മ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.