മോഷണാരോപണം നേരിട്ടതിനെ തുടർന്ന് ആത്മഹത്യാ ശ്രമം നടത്തിയ യുവതിയുടെ മകളുടെ പരാതിയിൽ നിർമ്മാതാവും ഗ്രീൻ സ്റ്റുഡിയോസ് ഉടമയുമായ കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്. ജ്ഞാനവേലിന്റെ വീട്ടിലെ ജോലിക്കാരിയായ ലക്ഷമിയുടെ മകളാണ് പരാതി നൽകിയത്. നടൻ സൂര്യയുടെ ബന്ധു കൂടിയാണ് ജ്ഞാനവേൽ രാജ.
ചെന്നൈയിലെ വസതിയിൽ നിന്നും ഭാര്യ നേഹയുടെ സ്വർണ്ണാഭരണങ്ങൾ മോഷണം പോയെന്ന് ആരോപിച്ച് ജ്ഞാനവേൽരാജ ലക്ഷ്മിക്കെതിരെ പൊലീസിൽ പരാതി നൽകുകയും, തുടർന്ന് ലക്ഷ്മിയെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ആഭരണങ്ങൾ മോഷ്ടിച്ചിട്ടില്ലെന്നാണ് ലക്ഷ്മി പൊലീസിനോട് പറഞ്ഞത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ലക്ഷ്മിയുടെ ആത്മഹത്യാ ശ്രമം.
നേരത്തെ സംവിധായകൻ അമീർ സുൽത്താനെതിരെ ജ്ഞാനവേൽ രാജ ആരോപണം ഉന്നയിച്ചത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തുടർന്ന് ജ്ഞാനവേൽ രാജ അമീർ സുൽത്താനോട് മാപ്പ് പറഞ്ഞിരുന്നു.
Read more
അതേസമയം സൂര്യ നായകനായയെത്തുന്ന ശിവ ചിത്രം ‘കങ്കുവ’യാണ് ജ്ഞാനവേൽ രാജ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം. വിക്രം നായകനാവുന്ന പാ രഞ്ജിത്ത് ചിത്രം തങ്കലാൻ നിർമ്മിക്കുന്നതും ജ്ഞാനവേൽ രാജയുടെ ഗ്രീൻ സ്റ്റുഡിയോസ് ആണ്.