ചെസ്, കംഗാരൂ, സ്പീഡ് ട്രാക്ക് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാജ് ബാബു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങി വരികയാണ് അദ്ദേഹം. . ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍ എന്നിവരെ മുഖ്യവേഷങ്ങളില്‍ അണിനിരത്തിയാണ് രാജ് ബാബുവിന്റെ പുതിയ ചിത്രം ഒരുങ്ങുന്നത്.
ചാട്ടുളി എന്നാണ് സിനിമയുടെ പേര്. സംവിധായകന് കൂടിയായ ജയേഷ് മൈനാഗപ്പള്ളിയാണ് രചന നിര്‍വഹിക്കുന്നത്. പൂര്‍ണ്ണമായി അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മാര്‍ച്ച് 15ന് ചിത്രീകരണം ആരംഭിക്കും.
Read more
ഛായാഗ്രഹണം പ്രമോദ് കെ പിള്ള, ഷാ ഫെയ്സി പ്രൊഡക്ഷന്‍സ്, നെല്സന് ഐപ്പ് സിനിമാസ്, നവതേജസ് ഫിലിംസ് എന്നീ ബാനറുകളില്‍ നെല്സന് ഐപ്പ്, ഷാ ഫെയ്സി, സുജന്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മമ്മൂട്ടി ചിത്രം മധുരരാജയുടെ നിര്‍മ്മാതാവാണ് നെല്സന് ഐപ്പ്.