ചെമ്പന്‍ വിനോദിനൊപ്പം ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകും; സൂപ്പര്‍ താരങ്ങളുടെ 'അജഗജാന്തരം'

“സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍” ടീം വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ടിനു പാപ്പച്ചന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം “അജഗജാന്തര”ത്തിലും ആന്റണി വര്‍ഗീസും ചെമ്പന്‍ വിനോദും പ്രധാന വേഷങ്ങളിലെത്തും. നടന്‍ അര്‍ജുന്‍ അശോകനും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍. ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസിനെ നായകനാക്കി രണ്ടാമത്തെ ചിത്രമൊരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Read more

എന്നാല്‍ ചിത്രം നീണ്ട് പോവുകയായിരുന്നു. നിലവില്‍ “ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്”, “ഉറമ്പുകള്‍ ഉറങ്ങാറില്ല” എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ആന്റണി വര്‍ീസ്. കൂടാതെ വിജയ് ചിത്രത്തിലും താരം എത്തുന്നുണ്ട്. “ബിഗ് ബ്രദര്‍”, “പൂഴിക്കടകന്‍” എന്നിവയാണ് ചെമ്പന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.