ആക്ഷന്‍ രംഗങ്ങള്‍ കിടുക്കും; മാനിക്യൂന്‍ ടെക്‌നിക്കുമായി അരുണ്‍ വൈഗയുടെ 'ചെമ്പരത്തിപ്പൂ' നാളെ എത്തും

ആസിഫ് അലിയുടെ സഹോദരന്‍ അഷ്‌കര്‍ അലി നായകനാകുന്ന അരുണ്‍ വൈഗ ചിത്രം ചെമ്പരത്തിപ്പൂ നാളെ തീയേറ്ററുകളില്‍ എത്തും. അത്യാധുനിക സാങ്കേതിക വിദ്യയായ മാനിക്യുന്‍ ടെക്നിക്കാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സിനിമയിലെ ഒറ്റ ഷോര്‍ട്ടില്‍ തീര്‍ത്ത ആക്ഷന്‍ രംഗത്തില്‍ ആണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നത്. ക്യാമറ ചലിക്കുമ്പോള്‍ അഭിനേതാക്കള്‍ ഉള്‍പ്പടെ പശ്ചാതലത്തിലുള്ളതെല്ലാം നിശ്ചലമായി നില്‍ക്കുന്നതാണ് മാനിക്യുന്‍ ടെക്നിക് രീതി. പൂര്‍ണമായും 8k റെഡ് ഹീലിയം ക്യാമറയില്‍ മാസ്റ്റര്‍ പ്രൈം ലെന്‍സ് ഉപയോഗിച്ചാണ് ഇവ ചിത്രീകരിച്ചിരിക്കുന്നത്. ഒരു മലയാളത്തില്‍ ആദ്യമായാണ് ഇത്തരം സാങ്കേതികത ഉപയോഗിക്കുന്നത്.

സന്തോഷ് അണിമയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംവിധായകന്‍ അരുണ്‍ വൈഗ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിങ്ങും. റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ജോണറിലാണ് അഷ്‌കര്‍ അലിയുടെ രണ്ടാമത്തെ ചിത്രമായ ചെമ്പരത്തിപ്പൂ എത്തുന്നത്. അദിതി രവി, പാര്‍വതി അരുണ്‍ എന്നിവരാണ് നായികമാര്‍. അജു വര്‍ഗീസ്, വിശാഖ് നായര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, സുധീര്‍ കരമന എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ഡ്രീംസ് സ്‌ക്രീന്‍സിന്റെ ബാനറില്‍ ഭുവനേന്ദ്രന്‍, സഖറിയ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത് മാക്‌സ് ലാബ് എന്റര്‍ടെയ്ന്‍മെന്റ് ആണ്.