'ക്യാമറയ്ക്ക് മുന്നില്‍ നിന്ന് വസ്ത്രം മാറി കജോള്‍..'; മലയാളം പേജില്‍ നടിയുടെ ഡീപ് ഫേക്ക് വീഡിയോ!

രശ്മിക മന്ദാനയ്ക്ക് പിന്നാലെ ബോളിവുഡ് താരം കജോളിന്റെയും ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കുന്നു. ‘വസന്തം’ എന്ന മലയാളം പേരുള്ള പേജിലാണ് കജോളിന്റെ വീഡിയോ എത്തിയിരിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് വസ്ത്രം മാറുന്നതായാണ് ദൃശ്യങ്ങളില്‍ കാണാനാവുക.

‘കജോള്‍ വസ്ത്രം മാറുന്നു’ എന്ന ക്യാപ്ഷനും കജോള്‍, ഹോട്ട് കജോള്‍, കജോള്‍ മില്‍ഫ്, ഹോട്ട്വീല്‍സ്, ഹോട്ട് ഷോട്ട് എന്നീ ഹാഷ്ടാഗുകളും വീഡിയോക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. അതേസമയം, കജോള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. നേരത്തെ രശ്മികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോയാണ് പ്രചരിച്ചത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ബ്രിട്ടീഷ് യുവതിയുമായ സാറ പട്ടേല്‍ എന്ന യുവതിയുടേതാണ് യഥാര്‍ത്ഥ വീഡിയോ. എഐ ഡീപ് ഫീക്കിലൂടെയാണ് സാറ പട്ടേലിന്റെ വീഡിയോ രശ്മികയുടേതാക്കി മാറ്റിയത്.

ഈ സംഭവത്തില്‍ കേസ് നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ബിഹാറുകാരനായ 19 വയസുകാരനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഈ യുവാവ് ആകാം വീഡിയോ പ്രചരിപ്പിച്ചത് എന്ന സംശയത്തിന്റെ പേരിലാണ് ഇപ്പോള്‍ ചോദ്യം ചെയ്യല്‍.

Read more

മെറ്റ അടക്കമുള്ള സോഷ്യല്‍ മീഡിയ കമ്പനികളുമായി പൊലീസ് ആശയവിനിമയം നടത്തുന്നുണ്ട്. ഐപിസി 465 വ്യാജ രേഖയുണ്ടാക്കല്‍, 469 പ്രശസ്തിക്ക് കോട്ടം വരുത്താന്‍ വേണ്ടി വ്യാജ രേഖയുണ്ടാക്കല്‍ തുടങ്ങി ഐടി നിയമത്തിലെ സെക്ഷന്‍ 66, 66 C, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.