മന്ത്രി കിരൺ റിജിജു ലോകസഭയിൽ വഖഫ് ബില്ല് അവതരിപ്പിച്ചു. 8 മണിക്കൂർ നീണ്ട ചർച്ച ബില്ലിൽ നടക്കും. കോൺഗ്രസ്സ് കാലത്തെ നടപടികൾ പോലെയല്ല കൃത്യമായ നടപടിക്കുകളിലൂടെയാണ് ബില്ല് ജെപിസിയിൽ പാസായതെന്നും കിരൺ റിജിജു പറഞ്ഞു. ആർക്കും ഈ ബില്ലിനെ ചോദ്യം ചെയ്യാനാവില്ലെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.
ജെപിസിയിൽ വിശദമായ ചർച്ച നടന്നുവെന്നും മതനേതാക്കളുമായി ചർച്ച നടത്തിയെന്നും മന്ത്രി കിരൺ റിജ്ജു പറഞ്ഞു. വിസിദ്ധ സംഘടനകളുമായി ചർച്ച നടത്തി. ആർക്കും ഈ ബില്ലിനെ ചോദ്യം ചെയ്യാനാവില്ല. കാലങ്ങളായി ഭേദഗതിയിലൂടെ കടന്നുവരുന്ന ബില്ലാണ് ഇതെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.
അതേസമയം വഖഫ് ബില്ലിൽ ചൂടേറിയ ചർച്ചയാണ് ലോക്‌സഭയിൽ നടക്കുന്നത്. വഖഫ് നിയമം അടിച്ചേൽപ്പിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ഭേദഗതികളിലെ എതിർപ്പുകൾ പറയാൻ അനുവദിക്കണമെന്ന് ആവശ്യവും കെ സി വേണുഗോപാൽ ഉന്നയിച്ചു. അതേസമയം ബില്ല് അവതരണത്തിൽ ക്രമപ്രശ്നം ഉന്നയിച്ച് എൻ കെ പ്രേമചന്ദ്രൻ രംഗത്തെത്തി.
യഥാർത്ഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. അതേസമയം പ്രതിപക്ഷം പറഞ്ഞത് അനുസരിച്ചാണ് ബില്ല് ജെപിസിക്ക് വിട്ടതെന്ന് മറുപടിയായി ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജെപിസി നിർദേശങ്ങൾ അനുസരിച്ചുള്ള ഭേദഗതി മന്ത്രിസഭഅംഗീകരിച്ചുവെന്നും മന്ത്രിസഭ അംഗീകരിച്ച പുതിയ ബില്ലാണ് അവതരിപ്പിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.