'ഇത് തീപ്പൊരി ഐറ്റം…' പൊലീസ് വേഷത്തിൽ ദീപിക പദുകോൺ; വൈറലായി ഫസ്റ്റ് ലുക്ക് പോസ്റ്റർ !

രക്ഷിത്ത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്ൻ എന്ന ചിത്രത്തിലെ ദീപിക പദുക്കോണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു. ദീപികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തീർച്ചയായും ആവേശം ഉയർത്തിക്കഴിഞ്ഞു.

കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങൾക്ക് മുകളിൽ കൈയിൽ തോക്കും പിടിച്ചിരിക്കുന്ന ദീപികയുടെ ചിത്രമാണ് പോസ്റ്ററിൽ. നെറ്റിയിൽ നിന്നും തോളിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്നത് കാണാം. ശക്തി ഷെട്ടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്.


ദീപിക തന്നെയാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചത്. അജയ് ദേവ്ഗണിന്റെ സഹോദരിയുടെ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് റിപ്പോർട്ട്. തീപ്പൊരി പോസ്റ്ററിന് പിന്നാലെ ഭർത്താവ് രൺവീറും ആലിയ ഭട്ടും ജാൻവി കപൂറും തങ്ങളുടെ സന്തോഷം പങ്കുവച്ചു.

Read more

കോപ് വേർസിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് രൺവീർ പോസ്റ്റ് പങ്കുവച്ചത്. ലേഡി സിംഗം കോപ് വേർസിൽ എത്തി എന്ന അടികുറിപ്പോടെയാണ് രൺവീർ പോസ്റ്റർ പങ്കുവച്ചത്. ചിത്രത്തിൽ ദീപികയുടേത് കിഡിലെ കഥാപാത്രം ആയിരിക്കുമെന്നാണ് വിലയിരുത്തൽ.