അല്ലു അര്‍ജുന്‍ സ്‌റ്റൈലില്‍ തകര്‍ത്താടി നൂറിന്‍; തരംഗമായി 'ധമാക്ക'യിലെ ഗാനം

ഒമര്‍ ലുലു ഒരുക്കുന്ന “ധമാക്ക”യിലെ അടിപൊളി ഗാനം പുറത്ത്. “അടിപൊളി ധമാക്ക” എന്ന തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ബി.കെ ഹരിനാരയണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്ന് അക്ബര്‍ ഖാന്‍, സയനോര ഫിലിപ്പ്, ശ്വേത അശോക് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സോഷ്യല്‍മീഡിയയില്‍ തരമംഗമായിരിക്കുകയാണ് ഗാനം. ഒന്നര ലക്ഷത്തിന് മേല്‍ വ്യൂസുമായി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നാലാമതായി തുടരുകയാണ് ഗാനം. അല്ലു അര്‍ജുന്റെ മാസറ്റര്‍ പീസ് സ്റ്റെപ്പുകളുമായി കിടിലന്‍ പെര്‍ഫോമന്‍സുമായാണ് നൂറിന്‍ എത്തുന്നത്.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. നിക്കി ഗല്‍റാണിയും അരുണുമാണ് ചിത്രത്തിലെ നായികാനായകന്മാരാവുന്നത്. ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. ജനുവരി രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും.

Read more