ധമാക്ക ഓഡിയോ ലോഞ്ച് ക്രിസ്തുമസ്സിന്

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടൈനര്‍ ധമാക്കയുടെ ഓഡിയോ ലോഞ്ച് തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വച്ച് ഡിസംബര്‍ 25 ബുധനാഴ്ച ആറുമണിക്ക് നടത്തപ്പെടുന്നു. പ്രശസ്തതാരങ്ങള്‍ പങ്കെടുക്കുന്ന ഈ വേദിയിലേക്ക് ഏവര്‍ക്കും സ്വാഗതം. ജനുവരി രണ്ടിന് കേരളമെമ്പാടുമുള്ള തിയെറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

നിക്കി ഗല്‍റാണിയും അരുണ്‍ കുമാറുമാണ് ചിത്രത്തിലെ നായികാനായകന്മാരാവുന്നത്. ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

Read more

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാശ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീതം. ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.