സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ കമന്റുമായി എത്തിയ ആള്‍ക്ക് മറുപടിയുമായി ധര്‍മജന്‍. തന്റെ വീട്ടിലെത്തിയ അരിസ്റ്റോ സുരേഷിന്റെ ചിത്രത്തിന് താഴെയാണ് എത്ര പേരെ പറ്റിച്ചു എന്ന ചോദ്യവുമായി ധര്‍മജന്‍ എത്തിയത്. കഴിഞ്ഞ ഫെബ്രുവരി 21ന് പോസ്റ്റ് ചെയ്ത ചിത്രമാണിത്. താന്‍ ഇപ്പോഴാണ് ഈ കമന്റ് കാണുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് ധര്‍മജന്റെ മറുപടി.
”ഓര്‍മ്മയുണ്ടോ ധര്‍മജാ, ഞാനും ഇതുപോലെ അതിരാവിലെ വീട്ടില്‍ വന്നിട്ടുണ്ട്, അന്നൊക്കെ ചായയും കുടിച്ചാണ് പിരിഞ്ഞത്. പക്ഷേ ധര്‍മൂസിന്റെ പേരില്‍ നീ ഞങ്ങളുടെ കയ്യില്‍ നിന്നു മേടിച്ച കാശ് മാത്രം ഇത് വരെയും തന്നിട്ടില്ല. നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് എന്ന് ഞാന്‍ പറയാതെ തന്നെ നിനക്ക് അറിയാം.”
”ഇനി വേറെ ഒരാള്‍ക്കു കൂടി ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ” എന്നാണ് വിശാഖ് കാര്‍ത്തികേയന്‍ എന്നയാളുടെ കമന്റ്. എന്നാല്‍ താന്‍ ആരെയും പറ്റിച്ചിട്ടില്ല, പലരും തന്നെയാണ് പറ്റിച്ചത് എന്നാണ് ധര്‍മജന്‍ പറയുന്നത്.
”വൈശാഖ്, ഞാന്‍ ഇന്നാണ് ഈ പോസ്റ്റ് കാണുന്നത്. ഞാന്‍ അങ്ങനെ ഫെയ്‌സ്ബുക്കും വാട്‌സാപ്പും എപ്പോഴും നോക്കാറില്ല. പിന്നെ പറ്റിച്ച കാര്യം, എനിക്ക് 46 വയസായി. എന്റെ ജീവിതത്തില്‍ കുറെ പേര്‍ എന്നെ പറ്റിച്ചതല്ലാതെ ഞാന്‍ ആരെയും പറ്റിച്ചിട്ടില്ല.”
”നിങ്ങളുടെ കയ്യിന്ന് 5 രൂപ വാങ്ങിയിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് നെഞ്ചില്‍ കൈവച്ച് പറയാന്‍ പറ്റുമോ?… എല്ലാവരും രക്ഷപ്പെടാന്‍ വേണ്ടി നിലകൊണ്ടു. പക്ഷേ വിശ്വസിച്ചവര്‍ ചതിച്ചു. പേര് പോയത് എന്റെ” എന്നാണ് ധര്‍മജന്റെ മറുപടി. നടനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.