മലയാള സിനിമയില്‍ നടനായും സംവിധായകനായും സജീവമാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇനി ഗായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് താരം. ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ എന്ന ചിത്രത്തിലാണ് ധ്യാന്‍ ആദ്യമായി ഗാനം ആലപിക്കാന്‍ ഒരുങ്ങുന്നത്.
വൌവ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിച്ച് സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ്. ഇന്ദ്രജിത്ത്, നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
അതേസമയം, അഭിനയിച്ച സിനിമകള്‍ തുടരെ തുടരെ പരാജയപ്പെടുകയാണെങ്കിലും ധ്യാനിന്റെതായി നിരവധി സിനിമകള്‍ ഒരുങ്ങുന്നുണ്ട്. ‘നദികളില്‍ സുന്ദരി യമുന’, ‘ബുള്ളറ്റ് ഡയറീസ്’, ‘ചീന ട്രോഫി’ എന്നീ സിനിമകളാണ് നടന്റെതായി ഒരുങ്ങുന്നത്.
Read more
ഇത് കൂടാതെ ‘സിബിഐ’ സീരിസിന്റെ തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി ഒരുക്കുന്ന ചിത്രത്തിലും ധ്യാന്‍ നായകനാകും. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ ധ്യാനിന്റെ സിനിമകള്‍ എല്ലാം പരാജയമായിരുന്നു. ‘ഖാലി പഴ്‌സ് ഓഫ് ദ ബില്യനേഴ്‌സ്’, ‘വീകം’, ‘ഹിഗ്വിറ്റ’ എന്നീ സിനിമകള്‍ തിയേറ്ററില്‍ പരാജയപ്പെട്ടിരുന്നു.