മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തില്‍ ദിലീപ് ചിത്രത്തിനും മികച്ച വിജയം. ഓപ്പണിംഗ് ദിനത്തില്‍ ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം ഫാമിലി ഓഡിയന്‍സ് ഏറ്റെടുത്തിരിക്കുകയാണ്. ഏപ്രില്‍ 26ന് റിലീസ് ചെയ്ത ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ 3.5 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിനീത് കുമാറിന്റെ സംവിധാനം ചെയ്യുന്ന ചിത്രം ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയര്‍ ടേക്കര്‍. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.
#PaviCaretaker is finding it’s audience with an expected opening weekend around 3.5 Crore gross from Kerala alone. Word of mouth is on the positive side 👍 pic.twitter.com/yOTozA8jIM
— Front Row (@FrontRowTeam) April 28, 2024
ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലിന രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാര്‍. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്ഫടികം ജോര്‍ജ്, അഭിഷേക് ജോസഫ്, മാസ്റ്റര്‍ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കര്‍, ഷാഹി കബീര്‍, ജിനു ബെന്‍ തുടങ്ങിയ ഒരു വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. രാജേഷ് രാഘവനാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്.
സനു താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ് അനൂപ് പത്മനാഭന്‍, കെ. പി വ്യാസന്‍, എഡിറ്റര്‍ -ദീപു ജോസഫ്, പ്രൊജക്റ്റ് ഹെഡ് റോഷന്‍ ചിറ്റൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ നിമേഷ് എം താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത് കരുണാകരന്‍.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാകേഷ് കെ രാജന്‍, കോസ്റ്റ്യൂം സഖി എല്‍സ, മേക്കപ്പ് റോണെക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, പി. ആര്‍. ഒ എ. എസ്. ദിനേശ്, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, ഡിസൈന്‍സ് യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സുജിത് ഗോവിന്ദന്‍, കണ്ടെന്റ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ പപ്പെറ്റ് മീഡിയ.