പ്രേക്ഷക മനസുകള്‍ കീഴടക്കാനാകാതെ ദിലീപ് ചിത്രം ‘തങ്കമണി’. ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദന്‍ ഒരുക്കിയ ചിത്രം വിലക്കണമെന്ന ഹര്‍ജി കേരള ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സിനിമ ഇന്ന് തിയേറ്ററുകളില്‍ എത്തിയത്. സംസ്ഥാന ചരിത്രത്തിലെ തന്നെ തീരാനോവായി മാറിയ തങ്കമണി സംഭവത്തെ അടിസ്ഥാനമാക്കി എത്തിയ ചിത്രം റിലീസിന് മുമ്പേ തന്നെ ചര്‍ച്ചയായിരുന്നു.
എന്നാല്‍ വളരെ മോശം സിനിമയാണ് തങ്കമണി എന്നാണ് മിക്ക പ്രേക്ഷകരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ”യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയാണ്. എന്നാല്‍ ദുര്‍ബ്ബലമായ തിരക്കഥയും മോശം നിര്‍വ്വഹണവുമാണ്. ഛായാഗ്രഹണം മികച്ചതായിരുന്നു.”
One word review : Pathetic 🙏 pic.twitter.com/tKy9mzAOp3
— Kerala Box Office (@KeralaBxOffce) March 7, 2024
”നീത പിള്ള നല്ലതായി. സിനിമയുടെ കാതലായ ഘടകം ഇമോഷന്‍സ് ആണെങ്കിലും, സിനിമയില്‍ വൈകാരിക ബന്ധമില്ല. ഒരു സീന്‍ പോലും മികച്ചതായില്ല. മൊത്തത്തില്‍ മോശം സിനിമ. 2.5 റേറ്റിംഗ്” എന്നാണ് ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചത്.
A movie based on true story, failed miserably becoz of its weak writing and poor execution, cinematography was good at parts.. Neeta Pillai 👍👍
The core element is emotions but NO emotional connection throughout the movie 🙏 not even single scene was good… pic.twitter.com/jpNfvnmsh6
— SmartBarani (@SmartBarani) March 7, 2024
”കൂറ കാസ്റ്റിംഗ്, പെര്‍ഫോമന്‍സ്, ഡൗലോഗ്‌സ്, ഡബ്ബിങ്ങ്.. കൂടെ സീരിയല്‍ തോറ്റ് പോകുന്ന ലെവല്‍ സെന്റിമെന്റ്‌സും.. കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരൊക്കെ എമ്മാതിരി കൊമെടി പീസാണ്..” എന്നാണ് ഫെയ്‌സ്ബുക്കില്‍ എത്തിയ ഒരു കമന്റ്.
”അവസരം പാഴാക്കി. നല്ല സാധ്യതയുള്ള വിഷയമായിരുന്നു. എന്നാല്‍ തിരക്കഥയും മേക്കിംഗും കൊണ്ട് നശിപ്പിച്ചു. ഇന്റര്‍വെല്‍, പോസ്റ്റ് ഇന്റര്‍വെല്‍ രംഗങ്ങള്‍, പൊലീസ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ നന്നായി കാണിച്ചിട്ടുണ്ടെങ്കിലും അതു മാത്രമേയുള്ളു. ഇമോഷണല്‍ രംഗങ്ങളില്‍ ദിലീപ് നന്നായി” എന്നാണ് മറ്റൊരു പ്രേക്ഷകന്റെ കുറിപ്പ്.
#Thankamani : Wasted opportunity. A subject with potential is spoiled by ordinary writing and bad making. Interval and post interval scenes of police brutality are shown well but that’s it. Dileep is good in emotional sequences. Heroines 😵💫Overall a forgettable movie 🙏 pic.twitter.com/UBqJu2fBeX
— Front Row (@FrontRowTeam) March 7, 2024
”സിനിമയിലെ മെയിന്‍ സ്റ്റോറിയിലേക്ക് എത്താന്‍ നല്ല ലാഗ് ഉണ്ട്, സ്റ്റോറിയിലേക്ക് വന്നാല്‍, തങ്കമണി എന്ന ക്യാറക്ടടറിലും കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് ആക്ഷന്‍ സീന്‍സിനും മറ്റു ചില കഥകളിലേക്കുമാണ്., ക്രൂരമായ ആക്ഷന്‍ സീനുകളുണ്ട്. ഒരു തിയേറ്റര്‍ വാച്ച് എന്ന രീതിയില്‍ കാണാം എന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കരുത്” എന്നാണ് ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചത്.
എന്നാല്‍ നെഗറ്റീവ് അഭിപ്രായങ്ങള്‍ക്കൊപ്പം പൊസിറ്റീവ് പ്രതികരണങ്ങളും എത്തുന്നുണ്ട്. സെക്കന്‍ഡ് ഹാഫ് വളരെ മികച്ചതായിരുന്നു എന്ന അഭിപ്രായങ്ങളും എത്തുന്നുണ്ട്. ”തങ്കമണി കണ്ടു. കമ്മാരനു ശേഷം വന്നതില്‍ ദിലീപിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ്. പതിഞ്ഞ താളത്തില്‍ തുടങ്ങി സെക്കന്റ് ഹാഫ് മുന്നേ തന്നെ ട്രാക്കില്‍ കേറുന്നുണ്ട്… എടുത്ത് പറയേണ്ടത് മൂപരുടെ ഫൈറ്റ് സീന്‍സ് എല്ലാം കിടു ആയിരുന്നു” എന്നാണ് ഒരു പൊസിറ്റീവ് പ്രതികരണം.