'ഫോണ്‍ എടുത്തതും മറുവശത്ത് നിന്ന് ഒരു വിളി 'മോനെ', അതെ സാക്ഷാല്‍ ലാല്‍ സാര്‍ തന്നെ'; സംവിധായകന്‍ ജിബി ജോജു പറയുന്നു

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പൂജയായിരുന്നു ഇന്ന്. മമമ്മൂട്ടി ഉള്‍പ്പെടെ മലയാള സിനിമയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങുകളിലേക്ക് ക്ഷണിച്ചു കൊണ്ട് മോഹന്‍ലാല്‍ ഫോണ്‍ ചെയ്ത സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാലിന്റെ ഇട്ടിമാണി മെയ്ഡ് ചൈന എന്ന ചിത്രത്തിന്റെ സംവിധായകനായ ജിബി ജോജു.

ജിബി ജോജുവിന്റെ കുറിപ്പ്:

ഇന്ന് രാവിലെ ഉറക്കം ഉണര്‍ന്നത് തന്നെ ഒരു ഫോണ്‍ കോള്‍ കേട്ടുകൊണ്ടാണ്. ഫോണ്‍ എടുത്തതും മറുവശത്ത് നിന്ന് ഒരു വിളി “മോനെ”. അതെ സാക്ഷാല്‍ ലാല്‍ സാര്‍ തന്നെ. ഇന്ന് നവോദയയില്‍ വെച്ച് ബറോസ് എന്ന എന്റെ ആദ്യ ചിത്രത്തിന്റെ പൂജ നടക്കുകയാണ് എല്ലാവിധ പ്രാര്‍ത്ഥനകളും വേണം എന്ന് പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി ഈ മനുഷ്യന്റെ ഉള്ളിലെ നന്മ ഓര്‍ത്തു പോകുകയാണ്.

ഈ മനുഷ്യന് ആരോടും വലുപ്പചെറുപ്പമില്ല എല്ലാത്തിനോടും എല്ലാവരോടും സ്‌നേഹവും ബഹുമാനവും മാത്രം! കഴിഞ്ഞ നാല് പതിറ്റാണ്ടുകള്‍ ആയി ഇദ്ദേഹം പകരക്കാരന്‍ ഇല്ലാത്ത രാജാവായി മുന്നേറുന്നതും ഈ വിനയവും സഹജീവി സ്‌നേഹവും ഗുരുത്വവും ഒക്കെ കൊണ്ട് തന്നെയാണ്. ബറോസ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ലോക നിലാവാരമുള്ള ചിത്രങ്ങളുടെ പട്ടികയിലേക്ക് എത്തട്ടേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

ലാലേട്ടനിലെ സംവിധായകനെ കാണാന്‍ ഓരോ മലയാളിയെ പോലെ ഞങ്ങളും കാത്തിരിക്കുന്നു. ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമ മേഖലയിലേക്ക് ജിജോ സാര്‍ തിരിച്ച് എത്തുന്നു എന്നത് വളരെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ് മലയാള സിനിമ മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കാന്‍ ഇത്രയേറെ അദ്ധ്വാനിക്കുന്ന ആന്റണി ചേട്ടനോട് ഒരുപാട് സ്‌നേഹം.

Read more