കഥ കേള്‍ക്കുന്നതിനിടെ അപമര്യാദയായി പെരുമാറി; അലന്‍സിയറിനെതിരെ പരാതിയുമായി സംവിധായകന്‍ വേണു

നടന്‍ അലന്‍സിയറിനെതിരെ പരാതിയുമായി സംവിധായകന്‍ വേണു. അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

ഫെഫ്ക റൈറ്റേഴ്സ് യൂണിയന് വേണ്ടിയുള്ള സിനിമ സംവിധാനം ചെയ്യുന്നത് വേണുവാണ്. ചിത്രത്തിന്റെ കഥ കേള്‍ക്കുമ്പോള്‍ അലന്‍സിയര്‍ വേണുവിനോട് മോശമായി പെരുമാറി എന്നാണ് ആരോപണം.

മുന്നറിയിപ്പ്, കാര്‍ബണ്‍, രാച്ചിയമ്മ എന്നീ സിനിമകള്‍ക്ക് ശേഷം വന്‍ താരനിരയായുമായാണ് ശംഖുമുഖി എന്ന സിനിമയുമായാണ് വേണു എത്തുന്നത്. ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’യെ അടിസ്ഥാനമാക്കിയാണ് ചിത്രം.

Read more

കാപ്പ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ മുതലായവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു കൊമ്മേര്‍ഷ്യല്‍ ഗ്യാങ്സ്റ്റര്‍ മൂവി ആയിട്ടാവും സിനിമ ഇറങ്ങുക.