ജിത്തുവേട്ടന്‍ പഠിപ്പിച്ചത് തന്നെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്; കന്നി ചിത്രത്തില്‍ ഗുരുവും വേഷമിട്ടതിനെക്കുറിച്ച് വിവേക് ആര്യന്‍

ഓര്‍മ്മയില്‍ ഒരു ശിശിരത്തില്‍ അതിഥിതാരമായി സംവിധായകന്‍ ജീത്തു ജോസഫ് വേഷമിട്ടതിനെക്കുറിച്ച് സംവിധായകന്‍ വിവേക് ആര്യന്‍. ദീപക് പറമ്പേല്‍ നായകനാകുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് സംവിധായകന്‍ ജീത്തു ജോസഫ് എത്തുന്നത്. സ്വന്തം പേരില്‍ തന്നെയാണ് ജീത്തു ജോസഫിന്റെ രംഗപ്രവേശം.

താന്‍ അസിസ്റ്റന്റായിരുന്ന കാലത്ത് എന്താണോ ജീത്തു ജോസഫ് പറഞ്ഞിരുന്നത് അത് തന്നെയാണ് അദ്ദേഹം സിനിമയില്‍ പറയുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രത്തില്‍ നായക കഥാപാത്രം ജീത്തു ജോസഫിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്നയാളാണ്. ചിത്രത്തില്‍ സ്‌കൂള്‍ കാലഘട്ടത്തിലും മുപ്പത് പിന്നിട്ട കഥാപാത്രമായും രണ്ട് ഗെറ്റപ്പുകളിലാണ് ദീപക് അഭിനയിച്ചിരിക്കുന്നത്.

Read more

“”ജീത്തു ചേട്ടന്റെ കയ്യില്‍ നിന്ന് ആദ്യം പഠിച്ചത് ഡിസിപ്ലിനാണ്. ഒരു സംവിധായകന്‍ എങ്ങനെ ആകണം,സെറ്റില്‍ ഡിസിപ്ലിന്‍ ആകുന്നതിനൊപ്പം തന്നെ പറഞ്ഞ ബജറ്റില്‍ സിനിമ തീര്‍ക്കുക, പറഞ്ഞ സമയത്തേക്കാള്‍ മുന്‍പ് സിനിമ തീര്‍ക്കുക, കൃത്യതയോടെ സിനിമ ചെയ്യുക. സിനിമയിലെ വേഷത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യം നോ എന്നാണ് പറഞ്ഞത്. അപ്പോള്‍ ജിത്തുവേട്ടനെന്താണോ എന്നെ പഠിപ്പിച്ചത് അത് തന്നെയാണ് ഒരു സീനാക്കി ചിത്രത്തിലവതരിപ്പിച്ചിരിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ എന്ത് മനസിലാക്കിയോ അതാണ് സീന്‍. അദ്ദേഹത്തിന്റെ അനുഗ്രഹം തുടക്കം മുതലെ ഉണ്ടായിരുന്നു”