മുടി വില്ലനായി, നടി സഞ്ജനയും രാഗിണിയും ലഹരി ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്

മയക്കുമരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണിക്കും രാഗിണി ദ്വിവേദിക്കും എതിരെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചതായി സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സ്ഥിരീകരിച്ചു. കേസില്‍ നേരത്തെ ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

പ്രതികളുടെ മുടികളാണ് പരിശോധനയ്ക്ക് അയച്ചത്. ഹെയര്‍ ഫോലികള്‍ ടെസ്റ്റ് അല്ലെങ്കില്‍ ഹെയര്‍ ഡ്രഗ് ടെസ്റ്റ് എന്നാണ് ഈ പരിശോധന അറിയപ്പെടുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ലഹരിക്കേസില്‍ മുടി പരിശോധനയ്ക്ക് അയക്കുന്നത്.

ഉപയോഗം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാലും ലഹരിയുടെ സാന്നിധ്യം കണ്ടുപിടിക്കാനാകും എന്നതാണ് പരിശോധനയുടെ സവിശേഷത. 2020 സെപ്തംബറിലാണ് സഞ്ജനയെയും രാഗിണിയെയും പൊലീസ് അറസ്റ്റു ചെയ്തത്.

Read more

ഡിസംബറില്‍ സഞ്ജനയ്ക്കും 2021 ജനുവരിയില്‍ രാഗിണിക്കും ജാമ്യം ലഭിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ പ്രതികരിക്കാമെന്നും സഞ്ജന പ്രതികരിച്ചു. നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന.