'എറിഡ', ത്രില്ലര്‍ ചിത്രവുമായി സംയുക്ത മേനോന്‍; സംവിധാനം വി.കെ പ്രകാശ്

സംയുക്ത മേനോന്‍ നായികയാവുന്ന പുതിയ ചിത്രം “എറിഡ”യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. മലയാളം, തമിഴ് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വിജയ് സേതുപതിയും കുഞ്ചാക്കോ ബോബനുമാണ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

സംവിധായകന്‍ വി.കെ പ്രകാശ് ഒരുക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ പ്രണയത്തിലായ ദേവതയുടെ കഥ എന്നാണ്. ധര്‍മ്മജന്‍, നാസര്‍, കിഷോര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന സിനിമ അജി മേടയിലും ബാബു അരോമയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

എസ് ലോകനാഥന്‍ ഛായാഗ്രഹണവും അഭിജിത്ത് ശൈലനാഥ് സംഗീതവും ഒരുക്കുന്നു. പോപ്കോണ്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമാ രംഗത്തേക്ക് എത്തിയത്. തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയായത്. ലില്ലി എന്ന നായികാ പ്രധാന്യമുള്ള ചിത്രത്തിലെ സംയുക്തയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.

കല്‍ക്കി, എടക്കാട് ബറ്റാലിയന്‍ എന്ന ടൊവിനോ ചിത്രങ്ങളിലും താരം ശ്രദ്ധേയായി. ജയസൂര്യ ചിത്രം വെള്ളം ആണ് സംയുക്തയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഗാലിപട എന്ന കന്നഡ ചിത്രവും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.