ഫഹദ് ഫാസില്‍ നിരാശപ്പെടുത്തിയോ? 'പാച്ചുവും അത്ഭുത വിളിക്കും' എങ്ങനെ? പ്രേക്ഷക പ്രതികരണം

തിയേറ്ററില്‍ ‘പൊന്നിയിന്‍ സെല്‍വന്‍ 2’വിനോടും ‘ഏജന്റ്’ ചിത്രത്തോടും ഏറ്റമുട്ടി ഫഹദ് ഫാസിലിന്റെ ‘പാച്ചുവും അത്ഭുതവിളക്കും’. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്നസെന്റിന്റെ അവസാനത്തെ സിനിമയായതു കൊണ്ട് തന്നെ ചിത്രം കാണാന്‍ ഒരുപാട് പ്രേക്ഷകര്‍ തിയേറ്ററിലെത്തിയിരുന്നു.

”പ്രത്യേകിച്ച് ഇന്ററസ്റ്റിംഗ് ഫാക്ടര്‍ ഒന്നും ഇല്ലാതെ ചുമ്മ കണ്ടിരിക്കാവുന്ന ആദ്യ പകുതി.. ഒന്ന് രണ്ട് സ്ഥലത്ത് ചെറിയ ചിരി വന്നതല്ലാതെ ബാക്കി ഉള്ളത് ഒക്കെ തമാശ ആണെന്ന് കാണിക്കാന്‍ കഷ്ടപ്പെടുന്നുണ്ട്.. ഫഹദ് പ്രകാശനില്‍ തന്നെ സ്റ്റക്ക് ആയത് പോലെ ഉണ്ട്..” എന്നാണ് ഒരാള്‍ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

എന്നാല്‍ പൊസിറ്റീവ് റെസ്‌പോണ്‍സും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ”കുറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ നിന്ന് അതിഗംഭീരമെന്ന് തോന്നിയ ഫീല്‍ ഗുഡ് ഫാമിലി പടം.. ഇമോഷണല്‍ സീനുകളൊക്കെ അത്രമേല്‍ ഹൃദയത്തില്‍ തൊട്ടു” എന്നാണ് മറ്റൊരാളുടെ അഭിപ്രായം.

ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് ട്വിറ്ററിലും പ്രതികരണങ്ങള്‍ എത്തുന്നുണ്ട്. ഫഹദ് ഫാസില്‍ നായകന്‍ ആയ ചിത്രത്തില്‍ വാസുമാമന്‍ എന്ന കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിച്ചത്.

അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകേഷ്, ഇന്ദ്രന്‍സ്, അല്‍ത്താഫ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് പാച്ചുവും അത്ഭുതവിളക്കും നിര്‍മ്മിക്കുന്നത്.