അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ അപൂര്‍വ്വ വീഡിയോ പങ്കുവച്ച് സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. 1992-ല്‍ ഖത്തറില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ അവിടെ വെച്ച് നല്‍കിയ ഒരു അഭിമുഖത്തിന്റെ ദൃശ്യമാണിത്. മണിയുടെ ജീവിതത്തിലെ ആദ്യ അഭിമുഖം ഇതാണെന്നാണ് കരുതപ്പെടുന്നത്.
കലാഭവനില്‍ എത്തി ഒരു വര്‍ഷമായപ്പോഴുള്ള അഭിമുഖമാണിത്. സ്പീഡില്‍ ഡയലോഗ് പ്രാസം ഒപ്പിച്ച് പറയുന്ന മണിയുടെ പ്രത്യേക ഐറ്റത്തെ കുറിച്ചാണ് മണി സംസാരിക്കുന്നത്. കലാഭവനില്‍ വന്നതിന് ശേഷം ജീവിതത്തില്‍ അഭിമാനം തോന്നി, ആളുകള്‍ വില നല്‍കിയെന്നും മണി അഭിമുഖത്തില്‍ പറയുന്നു.
മിമിക്രി കലാപ്രകടനം ആളുകള്‍ കരുതും പോലെ എളുപ്പമല്ല ബുദ്ധിമുട്ടാണ്, ആളുകളെ ചിരിപ്പിക്കുക എന്നത് വലിയ കാര്യമാണെന്നും മണി പറഞ്ഞു.
“”ഒരുപാട് വിഷമിച്ച ഒരു ദിവസമാണിന്ന്. ഈ വീഡിയോ ഖത്തറില്‍ ജോലി ചെയ്യുന്ന ചാലക്കുടിക്കടുത്ത് മുരിങ്ങൂര്‍ സ്വദേശിയായ ഡിക്‌സണ്‍ എനിക്ക് അയച്ചു തന്നതാണ്. മണി ചേട്ടന്‍ കലാഭവനില്‍ കയറി ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ഖത്തറില്‍ (1992) പരിപാടിക്ക് പോയപ്പോള്‍ ചെയ്ത ഒരു ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂ ചെയ്തത് എ.വി എം ഉണ്ണികൃഷ്ണന്‍ സാറാണ്.:- നിങ്ങള്‍ കാണുക ശരിക്കും ചങ്ക് തകര്‍ന്നു പോകും. നന്ദി ഡിക്‌സണ്‍”” എന്നാണ് വീഡിയോ പങ്കുവെച്ച് ആര്‍.വി.രാമകൃഷ്ണന്‍ കുറിച്ചത്.
Read more
https://www.facebook.com/rlv.ramakrishnan/posts/3109383475847429