മോഷ്ടാവിന്റെ വേഷത്തില്‍ ദിലീപ്; ജാക്ക് ഡാനിയേലില്‍ സംഘട്ടനമൊരുക്കാന്‍ അഞ്ച് സ്റ്റണ്ട് മാസ്റ്റര്‍മാര്‍

എസ് എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ജാക്ക് ഡാനിയേലിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. ജാക്ക് എന്ന് പേരുള്ള മോഷ്ടാവായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. അര്‍ജ്ജുന്‍ സാര്‍ജ സിബിഐ ഓഫീസറുടെ വേഷത്തിലും. ആക്ഷന് വളരെ പ്രാധാന്യമുള്ള ചിത്രത്തിനായി പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, മാഫിയ ശശി സുപ്രീം സുന്ദര്‍ എന്നിങ്ങനെ അഞ്ചു സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരാണ് ഉള്ളത്.

ഞാന്‍ പ്രകാശനിലെ അഞ്ജു കുര്യനാണ് ജാക്ക് ഡാനിയേലില്‍ ദിലീപിന് നായികയായെത്തുന്നത്. സൈജു കുറുപ്പ് , ദേവന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.

Read more

ശിവകുമാര്‍ വിജയനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എന്‍ജികെ, ഇരവി, ഇരുധി സുട്രു തുടങ്ങിയ ചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ചിട്ടുള്ളയാളാണ് ശിവകുമാര്‍. സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് ഗോപി സുന്ദറാണ്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.