‘ലൂസിഫര്‍’ തെലുങ്ക് റീമേക്ക് ഗോഡ്ഫാദര്‍ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ആദ്യദിനം ചിത്രം വാരി കൂട്ടിയത് 38 കോടിയാണ്. സിനിമയുടെ ആഗോള കലക്ഷനാണിത്. ആന്ധ്രപ്രദേശ്‌തെലങ്കാനയില്‍ നിന്നും 23 കോടിയാണ് ഗ്രോസ് കലക്ഷന്‍.
ചിരഞ്ജീവിയ്ക്കും സല്‍മാന്‍ ഖാന്റ അതിഥിവേഷത്തിനും മികച്ച പ്രതികരണമാണ് ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാംദാസ് എന്ന കഥാപാത്രം തെലുങ്കില്‍ ഇല്ല. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. എസ്. തമന്‍ ആണ് സംഗീത സംവിധാനം.
മലയാളത്തില്‍ മഞ്ജു വാരിയര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കില്‍ പുനരവതരിപ്പിക്കുന്നത്. ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹന്‍രാജ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകളുണ്ട്.
പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളില്‍ സല്‍മാന്‍ ഖാന്‍ എത്തുന്നു. ജോണ്‍ വിജയ്യുടെ മയില്‍വാഹനം എന്ന പൊലീസ് കഥാപാത്രത്തെ സമുദ്രക്കനി പുനരവതരിപ്പിക്കുന്നു. ഛായാഗ്രഹണം നിരവ് ഷാ. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. പുരി ജഗന്നാഥ്, നാസര്‍, ഹരീഷ് ഉത്തമന്‍, സച്ചിന്‍ ഖഡേക്കര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
Read more
നീരവ് ഷാ ഛായാഗ്രഹണവും തമന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും. കൊനിഡേല പ്രൊഡക്ഷന്‍ കമ്പനിയും മെഗാ സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.