ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ധനുഷ് ചിത്രം എന്നൈ നോക്കി പായും തോട്ട നാളെ തീയെറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. കൂടാതെ ചിയാന്‍ വിക്രം നായകനായ ധ്രുവനചത്രം എന്ന ചിത്രവും ഗൗതം മേനോന്റേതായി ഇനി റിലീസ് ചെയ്യാന്‍ ഉണ്ട്. ഏകദേശം 15 ദിവസത്തെ ഷൂട്ട് മാത്രമേ ഈ ചിത്രത്തിന് ബാക്കിയുള്ളു. അതിനൊപ്പം ജോഷ്വ എന്ന തന്റെ പുതിയ ചിത്രം തീര്‍ക്കുന്ന തിരക്കില്‍ ആണ് ഗൗതം മേനോന്‍ ഇപ്പോള്‍.
ഇപ്പോഴിതാ കോളിവുഡില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ പ്രകാരം ധ്രുവ നചത്രത്തിന് ശേഷം രജനികാന്ത് അല്ലെങ്കില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കാന്‍ ആണ് ഗൗതം വാസുദേവ് മേനോന് പ്ലാന്‍ ചെയ്യുന്നത് എന്നാണ്. അത് കൂടാതെ ധ്രുവ് വിക്രമിനെ നായകനാക്കിയും ഒരു ചിത്രമൊരുക്കാന്‍ ഗൗതം വാസുദേവ് മേനോന് പ്ലാന്‍ ഉണ്ട്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് അടുത്തതായി ചെയ്യാന്‍ പോകുന്നത് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ്.
Read more
ഈ ചിത്രം 2021 ല്‍ മാത്രമേ സംഭവിക്കാന്‍ സാധ്യത ഉള്ളു. പ്രശസ്ത തമിഴ് ട്രേഡ് അനലിസ്‌റ് ആയ രമേശ് ബാല ആണ് ഈ വാര്‍ത്ത ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ഗൗതം വാസുദേവ് മേനോന് പ്ലാന്‍ ചെയ്തു എങ്കിലും അന്നത് നടക്കാതെ പോവുകയായിരുന്നു.