ആദ്യമായാണ് ഒരാള്‍ ഇങ്ങനൊരു ചിത്രം വരച്ചു തരുന്നത്, എല്ലാത്തിന്റെയും ക്രെഡിറ്റ് അച്ഛനും അമ്മയ്ക്കും: ഗോവിന്ദ് പദ്മ‌സൂര്യ

നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. താരം പങ്കുവെച്ച ചിത്രത്തിന് ഒരു പ്രത്യേകതയുമുണ്ട്. ഇക്കാര്യമാണ് ആരാധകരുടെ പ്രിയ ജിപി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

“”ഒരുപാട് സ്‌നേഹിതര്‍ എന്റെ രൂപം വരച്ച് തന്നിട്ടുണ്ട്, പക്ഷെ “ഗോവിന്ദ് പത്മസൂര്യ” എന്ന പേര് ഒരാള്‍ വരച്ച് തരുന്നത് ഇത് ആദ്യമായിട്ടാണ്! “രൂപം പോലെ തന്നെ മനോഹരമാണല്ലോ തന്റെ പേരും” എന്ന് ഇത് വരച്ചു തന്ന ദിവ്യച്ചേച്ചി സുഖിപ്പിച്ചപ്പോള്‍ ഒരു അഭിമാനമൊക്കെ തോന്നിയെങ്കിലും, ഈ പറഞ്ഞ രണ്ട് സംഭവങ്ങളുടെയും ക്രെഡിറ്റ് എനിക്കുള്ളതല്ലല്ലോ അച്ഛനും അമ്മക്കും മാത്രം ഉള്ളതാണല്ലോ എന്ന് ഓര്‍മ്മ വന്നപ്പോള്‍ ആശ്വാസമായി”” എന്നാണ് ജിപിയുടെ കുറിപ്പ്.

ചിത്രം മനോഹരമായിരിക്കുന്നു, എന്നാലും എല്ലാ ക്രെഡിറ്റും അച്ഛനും അമ്മയ്ക്കും കൊടുത്തതില്‍ ഒരുപാട് സ്‌നേഹം തോന്നുന്നുവെന്നും ആരാധകര്‍ കമന്റ് നല്‍കുന്നുണ്ട്. താമരയും സൂര്യനും ചേര്‍ന്നാല്‍ ജിപി എന്നും കമന്റുണ്ട്.

https://www.instagram.com/p/CCXxNcuj-FG/?utm_source=ig_embed

ഡാഡി കൂള്‍, കോളേജ് ഡെയ്‌സ്, വര്‍ഷം, പ്രേതം, നത്തോലി ഒരു ചെറിയ മീനല്ല, ലാവണ്ടര്‍ തുടങ്ങി നിരവധി മലയാള സിനിമകളില്‍ വേഷമിട്ട താരം അല്ലു അര്‍ജുന്‍ ചിത്രം “അല വൈകുണ്ഠപുരമുലോ” എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഡി ഫോര്‍ ഡാന്‍സിലെ അവതാരകനായാണ് ജിപി ഏറെ ശ്രദ്ധയനായത്.