ഏറ്റവും റേറ്റിംഗുള്ള ലോകസിനിമകളുടെ ലെറ്റർബോക്സ്ഡ് പട്ടികയിൽ ഇടംനേടി അഞ്ച് മലയാളം സിനിമകൾ

സിനിമകൾക്ക് റേറ്റിംഗ് നൽകാനും, ട്രാക്ക് ചെയ്യാനും ഉപയോഗപ്പെടുത്തുന്ന ഗ്ലോബൽ സോഷ്യൽ നെറ്റ് വർക്കിംഗ് പ്ലാറ്റ്ഫോമായ ലെറ്റർബോക്സ്ഡിന്റെ ഈ വർഷത്തെ മികച്ച സിനിമകളുടെ പട്ടികയിൽ ഇടംപിടിച്ച് അഞ്ച് മലയാള സിനിമകൾ.

ഈ വർഷം ജൂൺ വരെ ആഗോള തലത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ നിന്ന് റേറ്റിംഗിൽ മുന്നിട്ട് നിൽക്കുന്ന 25 സിനിമകളുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മഞ്ഞുമ്മൽ ബോയ്സ്, ആട്ടം, ഭ്രമയുഗം, ആവേശം, പ്രേമലു എന്നീ ചിത്രങ്ങളാണ് പട്ടികയിൽ ഇടം പിടിച്ച അഞ്ച് മലയാളം ചിത്രങ്ങൾ. ഡെന്നിസ് വില്ലെനെവ് സംവിധാനം ചെയ്ത ‘ഡ്യൂൺ പാർട്ട് 2’ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

കിരൺ റാവു സംവിധാനം ചെയ്ത ‘ലാപത ലേഡീസ്’ അഞ്ചാം സ്ഥാനത്തുണ്ട്. ദേവ് പട്ടേലിന്റെ ‘മങ്കി മാൻ’, ഇംതിയാസ് അലി സംവിധാനം ചെയ്ത ‘അമർ സിംഗ് ചംകില’ എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.

Read more