വൈറസിലെ ഈ ബ്രില്യന്‍സ് നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ; ശ്രദ്ധ നേടി വീഡിയോ

നിപ കാലത്തിന്റെ കഥയുമായി തിയേറ്ററുകളിലെത്തിയ ആഷിക് അബു ചിത്രമായിരുന്നു വൈറസ്. മലയാളത്തിലെ പ്രമുഖതാരങ്ങള്‍ അണിനിരന്ന ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിലെ എല്ലാ താരങ്ങളും അവരുടെ വേഷങ്ങള്‍ മികവുറ്റതാക്കി പ്രശംസ നേടിയപ്പോള്‍ ചെറിയ വേഷത്തില്‍ എത്തിയവര്‍ പോലും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

ഇപ്പോഴിതാ ചിത്രത്തില്‍ പ്രേക്ഷകര്‍ കാണാതെ പോയ ചില ബ്രില്യന്‍സ് പരിചയപ്പെടുത്തുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. സിനിമയിലെ ചെറിയ ചില കാര്യങ്ങള്‍ വരെ വളരെ സൂക്ഷമമായി ശ്രദ്ധിച്ചാണ് ആഷിഖ് അബു ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് വിഡിയോയില്‍ നിന്നും വ്യക്തമാകുന്നത്.

Read more

കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ആസിഫ് അലി, പാര്‍വ്വതി, റഹ്മാന്‍, റിമാ കല്ലിങ്കല്‍, രേവതി, ഇന്ദ്രന്‍സ്, രമ്യാ നമ്പീശന്‍, മഡോണ സെബാസ്റ്റ്യന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, സെന്തില്‍ കൃഷ്ണ എന്നിവര്‍ അണിനിരന്ന ചിത്രത്തിന്റെ തിരക്കഥ മുഹ്‌സിന്‍ പെരാരി, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയത്. ഒപിഎമ്മാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.