നയൻസിനെ വെല്ലാൻ ആവില്ല മക്കളെ.. തെലുങ്കിലും സ്റ്റാറായി താരം!

സിനിമ പോലെ തന്നെ ആരാധകർക്കിടയിൽ ചർച്ചയാകാറുള്ള ഒന്നാണ് താരങ്ങളുടെ പ്രതിഫലത്തുക. നായകന്റേതായാലും നായികയുടേതായാലും പ്രതിഫലം എത്രയാണെന്ന് അറിയാൻ ചിലർക്ക് ആകാംഷയാണ്. ഇപ്പോഴിതാ തെലുങ്ക് സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ ലിസ്റ്റ് പുറത്തു വന്നിരിക്കുകയാണ്.

നയൻതാരയാണ് ലിസ്റ്റിൽ ആദ്യമുള്ളത്. 13 കോടി രൂപ മുതൽ 15 കോടി രൂപ വരെയാണ് നയൻതാര ഓരോ സിനിമയ്ക്കും വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. തെലുങ്കിലെ സൂപർ നായികമാരെ പിന്തള്ളിയാണ് നയൻ‌താര ലിസ്റ്റിൽ ഒന്നാമത് എത്തിയത്. അനുഷ്‌ക ഷെട്ടിയാണ് രണ്ടാം സ്ഥാനത്ത്.

നാല് കോടി മുതൽ ഏഴ് കോടി വരെയാണ് അനുഷ്‌കയുടെ പ്രതിഫലം. പൂജ ഹെഗ്‌ഡെയാണ് മൂന്നാം സ്ഥാനത്ത്. ഏകദേശം അഞ്ച് കോടി രൂപയാണ് പൂജ ഒരു സിനിമയ്ക്കായി വാങ്ങുന്നത്. നാല് മുതൽ ആറു കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന തൃഷയാണ് നാലാമത്.

നാല് കോടി രൂപ വരെ പ്രതിഫലമുള്ള രശ്മിക മന്ദാന അഞ്ചാം സ്ഥാനത്താണ്. സാമന്തയാണ് ആറാമത്. മൂന്ന് കോടി മുതൽ അഞ്ച് കോടി വരെയാണ് സാമന്തയുടെ പ്രതിഫലം.

Read more