ടീം പ്രേമലു വീണ്ടുമൊന്നിക്കുന്നു; 'കാതലൻ' തിയേറ്ററുകളിലേക്ക്

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്ത് നസ്‌ലെൻ നായകനായയെത്തുന്ന ‘ഐ ആം കാതലൻ’ തിയേറ്ററുകളിലേക്ക്. ഗിരീഷ് എഡിയുടെ ആദ്യ രണ്ട് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സജിൻ ചെറുകയിൽ ആണ് ചിത്രയത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. ഓഗസ്റ്റിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

May be an image of 1 person and text

തന്റെ സ്വാഭാവികമായ അഭിനയ ശൈലികൊണ്ട് മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ താരമാണ് നസ്‌ലെൻ. പ്രേമലുവിന്റെ വമ്പൻ വിജയത്തിന് ശേഷം നസ്‌ലെൻ- ഗിരീഷ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമ്പോൾ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ കാണുന്നത്. അനിഷ്മ എന്ന പുതുമുഖതാരമാണ് ചിത്രത്തിൽ നായികനായയെത്തുന്നത്. ദിലീഷ് പോത്തൻ, ലിജോമോൾ, വിനീത് വാസുദേവൻ, ടി. ജി രവി, വിനീത് വിശ്വം, സജിൻ തുടങ്ങീ ഒരുപാട് താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

View this post on Instagram

A post shared by Girish A D (@girish.ad)

‘ഓൺ ദി ഇന്റർനെറ്റ് നോബഡി നോസ് യു ആർ എ ഡോഗ്’ എന്നാണ് ചിത്രത്തിന്റെ പോസ്റ്ററിൽ കൊടുത്തിരിക്കുന്ന ടാഗ് ലൈൻ. പോൾ വർഗീസും കൃഷ്ണമൂർത്തിയുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജിൻ ചെറുകയിൽ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ശരൺ വേലായുധൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ഗിരീഷ് എ. ഡിയുടെ മുൻ ചിത്രങ്ങളായ തണ്ണീർമത്തൻ ദിനങ്ങളിലും, സൂപ്പർ ശരണ്യയിലും ശ്രദ്ധേയമായ പ്രകടനമായിരുന്നു നസ്‌ലെൻ കാഴ്ചവെച്ചത്. മൂന്നാമത്തെ സിനിമയിലും ഈ കൂട്ടുകെട്ട് ആവർത്തിക്കുമ്പോൾ വളരെ പ്രതീക്ഷയിലാണ് പ്രേക്ഷകർ.

Read more