12 വര്‍ഷം ഒപ്പം ജീവിച്ച ആളെ മാറ്റി മറ്റൊരാളെ പ്രതിഷ്ഠിക്കാന്‍ ഇത്ര എളുപ്പമാണെന്ന് അറിഞ്ഞില്ല'; ഇമ്മാന് മുന്‍ഭാര്യയുടെ ആശംസ, വിവാദം

സംഗീത സംവിധായകന്‍ ഡി ഇമ്മാന്റെ പുനർവിവാഹത്തിന് മുന്‍ഭാര്യ മോണികയുടെ ആശംസാ കുറിപ്പാണ് ഇപ്പോള്‍ വിവാദമാകുന്നത്. വിവാഹ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കുറിപ്പില്‍ ഇമ്മാനു വേണ്ടി ജീവിച്ച ജീവിതം പാഴായെന്നാണ് മോണിക പറയുന്നത്.

പന്ത്രണ്ട് വര്‍ഷങ്ങള്‍ ഒപ്പം ജീവിച്ച ആളിനെ മാറ്റി പകരം മറ്റൊരാളെ പ്രതിഷ്ഠിക്കാന്‍ ഇത്ര എളുപ്പമാണെന്ന് അറിഞ്ഞില്ല എന്നും ഇന്ന് ആത്മാര്‍ഥമായും അതില്‍ ഖേദിക്കുന്നു എന്നും മോണിക കുറിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്വന്തം കുട്ടികളെ പോലും നോക്കാതിരുന്നയാള്‍ അവരുടെ സ്ഥാനത്തേക്കും മറ്റാരോ എത്തിയെന്നും താരം കുറിക്കുന്നു.

Read more

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇമ്മാനും ഭാര്യയായിരുന്ന മോണിക്ക റിച്ചാര്‍ഡും വേര്‍പിരിഞ്ഞത്. നീണ്ട 12 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം വേര്‍പിരിയുന്നു എന്ന വാര്‍ത്ത അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതും. ഇമ്മാനുവല്‍ വസന്ത് ദിനകരന്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. തന്റെ 15ാമത്തെ വയസ്സില്‍ കീബോര്‍ഡിസ്റ്റായാണ് അദ്ദേഹം സംഗീത ലോകത്തേക്ക് എത്തുന്നത്.