സ്വിം സ്യൂട്ടില്‍ പിറന്നാള്‍ ആഘോഷിച്ച് ഇറ ഖാന്‍; ആമിറിനും കുടുംബത്തിനും എതിരെ സൈബര്‍ ആക്രമണം, വീഡിയോ

കുടുബത്തോടൊപ്പം മകള്‍ ഇറ ഖാന്റെ ഇരുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന ആമിര്‍ ഖാന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നതു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറ ഖാന്റെ പിറന്നാളാഘോഷം. ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നതിന് പിന്നാലെ ആമിറും കുടുംബത്തിനും നേരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. മുസ്ലീംങ്ങളെ അപമാനിക്കുന്നതിനായി കച്ച കെട്ടിയിറങ്ങിയിരിക്കുന്ന കുടുംബം, പണം കൂടുന്നതോടെ തുണി കുറയുന്നു, ആമിര്‍ തന്നെ ശരിയല്ല തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്.

അതേസമയം, ആമിര്‍-കിരണ്‍ റാവു ബന്ധത്തില്‍ ജനിച്ച മകന്‍ ആസാദ് റാവുവും ഈ ആഘോഷത്തിന്റെ ഭാഗമായിരുന്നു. ഫിറ്റ്‌നസ് ട്രെയ്നറും ഇറയുടെ കാമുകനുമായ നൂപുര്‍ ശിഖരേ, ആമിര്‍ ഖാന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു എന്നിവരും ഈ ആഘോഷത്തിന്റെ ഭാഗമായിരുന്നു എന്നതും ശ്രദ്ധേയമാണ്.

സോഷ്യല്‍ മീഡിയയിലൂടെ ഏറെ പേര്‍ക്ക് പരിചിതയായ ഇറ ഖാന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഒട്ടേറെ തവണ വലിയ രീതിയില്‍ തന്നെ വൈറലായിട്ടുണ്ട്. ആമിര്‍- റീന ദമ്പതികള്‍ക്ക് രണ്ടു കുട്ടികളാണുള്ളത്. ഇറ ഖാന്റെ സഹോദരനായി ജുനൈദ് ഖാന്‍ എന്നൊരു മകന്‍ കൂടി ആമിര്‍ ഖാനുണ്ട്. ഇറ ഖാന്‍ സിനിമയിലേക്കെത്തുമോ എന്ന് ചോദിക്കുന്ന ആരാധകരും ഏറെയാണ്.

അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ലാല്‍ സിങ് ചദ്ധ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ആമിര്‍ ഖാന്‍ അഭിനയിച്ചു പൂര്‍ത്തിയാക്കിയിരിക്കുന്നത്. ക്ലാസിക് ഹോളിവുഡ് ചിത്രമായ ഫോറെസ്റ്റ് ഗംബിന്റെ ഹിന്ദി റീമേക്കായ ഈ ചിത്രം ഈ വര്‍ഷം ഏപ്രില്‍ റിലീസായിരുന്നു പ്ലാന്‍ ചെയ്തതെങ്കിലും പിന്നീട് ഓഗസ്റ്റ് 11 ലേക്ക് റിലീസ് മാറ്റുകയായിരുന്നു.

Read more